സരബ്‌ജിത്തിന്റെ വധശിക്ഷ മൂന്നാഴ്ചത്തേക്ക് നീട്ടി
ഇസ്ലാമാബാദ്: വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ സരബ്‌ജിത്തിന്റെ വധശിക്ഷ വീണ്ടും നീട്ടി.
പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പാണ് വധശിക്ഷ മൂന്നാഴ്‌ചത്തേക്ക് നീട്ടിയത്. വധശിക്ഷ മാറ്റിവെയ്‌ക്കല്‍ തികച്ചും സാങ്കേതിക തീരുമാനമാണെന്ന് പാക് അധികൃതര്‍ പറഞ്ഞു.
1990 ല്‍ മുള്‍ട്ടാനിലും ലാഹോറിലും ബോംബാക്രമണം നടത്തിയെന്നാരോപിച്ചാണ് 42 കാരനായ സരബ്‌ജിത്തിനെ വധശിക്ഷ്‌ക്ക് വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ വധശിക്ഷ നടപ്പാക്കാന്‍ നേരത്തെ വിധിയുണ്ടായിരുന്നെങ്കിലും പ്രസിഡന്റ് മുഷറഫ് ഇടപെട്ട് ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെയ്‌ക്കുകായയിരുന്നു.
മെയ് ഒന്നിന് ഈ കാലയളവ് അവസാനിക്കാനിരിക്കെയാണ് വധശിക്ഷ നടപ്പാക്കാല്‍ വീണ്ടും നീട്ടി വെച്ചിരിയ്‌ക്കുന്നത്. ഇതിനിടെ സരബ്‌ജിത്തിന്റെ വധശിക്ഷ ജീവപരന്ത്യമാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്.
എന്നാല്‍ സരബ്‌ജിത്തിന്റെ ദയാഹര്‍ജി മുഷറഫിന്റെ പരിഗണനയിലില്ലെന്ന് പ്രസിഡന്റിന്റെ വക്താവായ റഷീദ് ഖുറേഷി അറിയിച്ചു. വധശിക്ഷ നീട്ടി വെയ്‌ക്കാനുള്ള തീരുമാനത്തില്‍ പാകിസ്‌താനിലുള്ള സരബ്‌ജിത്തിന്റെ ബന്ധുക്കള്‍ സന്തോഷം പ്രകടിപ്പിച്ചു.












Click it and Unblock the Notifications