Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതകപൈപ്പ് ലൈന്‍: ഇന്ത്യയും ഇറാനും ധാരണയിലെത്തും

ദില്ലി: ഇന്ത്യയുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തികൊണ്ട് മൂന്ന് മാസത്തിനകം ത്രിരാഷ്ട്ര വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കരാറിന് അന്തിമരൂപം നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജാദ് വ്യക്തമാക്കി.

ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തിയശേഷം ദില്ലിയില്‍‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും ഇറാനും ഉള്‍പ്പെടുന്ന വാതക പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് 45 ദിവസത്തിനകം കരാറിന് അന്തിമരൂപം നല്‍കും. അതിനുശേഷം മൂന്ന് രാഷ്ട്രങ്ങളുടെയും നേതാക്കള്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കും -നജാദ് പറഞ്ഞു.

ചൈനയുമായുള്ള വാതകപൈപ്പ് ലൈന്‍ പദ്ധതിയെക്കുറിച്ച് സംസാരിക്കവെ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിന്റെ ഗുണദോഷങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും ഇറാന്‍ പ്രസിഡന്റ് വെളിപ്പെടുത്തി.

ഇന്ത്യയുമായുള്ള ഇറാന്റെ സഹകരണം ആഴത്തിലുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമാണെന്ന് നജാദ് പറഞ്ഞു. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കുമെന്നും വാതക പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാവുമെന്നും അദേഹം അഭിപ്രായപ്പെട്ടു.

ത്രിരാഷ്ട്ര വാതകപൈപ്പ് ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാവുമെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ത്രിരാഷ്ട്രകരാര്‍ വാണിജ്യപരമായി നമുക്ക് വഴങ്ങുന്നതാണെന്ന കാര്യംഉറപ്പാക്കുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെങ്കിലും പദ്ധതി പ്രാവര്‍ത്തികമാവുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

750 കോടി ഡോളറിന്റെ പൈപ്പ് ലൈന്‍ പദ്ധതി ഊര്‍ജ ക്ഷാമം നേരിടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
2,600 കിലോമീറ്റര്‍ വരുന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറില്‍ ഒപ്പിടാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ സന്ദര്‍ശനത്തിന്റെ അവസാനത്തിലാണ് ഇറാന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ദില്ലിയില്‍ അഞ്ച് മണിക്കൂര്‍ ചെലവഴിച്ച അദ്ദേഹം പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായും ചര്‍ച്ച നടത്തി.

അഹ്മദി നജാദിന്റെ ഇന്ത്യയിലെ കന്നി സന്ദര്‍ശനമാണിത്. അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇറാന്‍ രാഷ്ട്രത്തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+