സവര്‍ണരുടെ വഴിയില്‍ നടന്ന 6വയസ്സുകാരിയെ തീയിലെറിഞ്ഞു
ദില്ലി: സവര്‍ണ ജാതിയില്‍പ്പെട്ടയാളുകള്‍ ഉപയോഗിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച ആറു വയസ്സുകാരിയും ദളിത് വിഭാഗക്കാരിയുമായ പെണ്‍കുഞ്ഞിനെ തീയിലെറിഞ്ഞു.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ മഥുരയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉന്നതജാതിയില്‍പ്പെട്ട സുനില്‍ എന്നയാളാണ് അമ്മയും കുഞ്ഞും ഇവര്‍ക്കായുള്ള വഴിയിലൂടെ സഞ്ചരിച്ചതില്‍ പ്രകോപിതനായി കുഞ്ഞിനെ തീയിലെറിഞ്ഞ് പൊള്ളിച്ചത്. എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു.
താന്‍ കുഞ്ഞിനെ തീയില്‍ എറിഞ്ഞിട്ടില്ലെന്നും കുഞ്ഞിന് അപകടം പറ്റിയതാണെന്നുമാണ് സുനില്‍ പറയുന്നത്. ദളിത് പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി ഭരിയ്‌ക്കുന്ന ഉത്തര്‍പ്രേദശില്‍ ഈയിടെയായി ദളിത് വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിയ്‌ക്കുകയാണ്.












Click it and Unblock the Notifications