Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ്‌ വധം: ശിക്ഷ ഇളവു ചെയ്യാന്‍ നളിനി ഹര്‍ജി സമര്‍പ്പിച്ചു

Naliniചെന്നൈ: രാജീവ്‌ വധക്കേസില്‍ നല്‍കിയ ശിക്ഷ ഇളവ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേസിലെ പ്രതി നളിനി ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസില്‍ ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ വിധിയ്‌ക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുന്ന നളിനി ജയിലില്‍ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി ഫയലില്‍ സ്വീകരിക്കണോയെന്ന കാര്യം കോടതി പരിഗണിയ്‌ക്കും.

പതിനേഴ്‌ വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനിയെ മോചിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ചാണ്‌ നളിനിയുടെ അഭിഭാഷകര്‍ വീണ്ടും മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌. സാധാരണ ഗതിയില്‍ 14വര്‍ഷമാണ്‌ ജീവപര്യന്തം ശിക്ഷയെന്നിരിക്കേ നളിനി മൂന്നുവര്‍ഷം കൂടുതല്‍ ശിക്ഷയനുഭവിച്ചുകഴിഞ്ഞു.

കേസില്‍ നളനിയ്‌ക്ക്‌ ആദ്യം വധശിക്ഷയാണ്‌ വധിച്ചിരുന്നത്‌. തുടര്‍ന്ന്‌ സോണിയാ ഗാന്ധി ഇടപെട്ടപ്പോള്‍ അത്‌ ജീവപര്യന്തമായി ഇളവ്‌ ചെയ്‌ത്‌ നല്‍കുകയായിരുന്നു.

അടുത്തിടെ പ്രിയങ്ക ജയില്‍ച്ചെന്ന്‌ നളിനിയെ കണ്ടത്‌ ഒട്ടേറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഈ വാര്‍ത്താ പരിഗണനകള്‍ക്കിടെയാണ്‌ ശിക്ഷാ ഇളവിനായി നളിനി വീണ്ടും കോടതിയെ സമീപിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+