വിലക്കയറ്റം: കേരളത്തില്‍ മാത്രം 12 മണിക്കൂര്‍
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ രാജ്യവ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ കേരളത്തില്‍ 12 മണിക്കൂര്‍ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ ഇത് 24 മണിക്കൂറാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഹര്‍ത്താലെന്ന് രമേശ് പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന പ്രതിഷേധങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണ്.
ഇക്കാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ എന്‍ഡിഎ ഹര്‍ത്താലില്‍ പങ്കെടുക്കുകയാണ് വേണ്ടതെന്നും രമേശ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications