പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം: സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിയ്‌ക്കാനായി നിയോഗിക്കപ്പെട്ട പാലൊളി മുഹമ്മദ് കുട്ടിയുെട നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് യാതൊരു ഭേദഗതികളും നിര്‍ദ്ദേശിയ്‌ക്കാതെ റിപ്പോര്‍ട്ട് അംഗീകരിച്ചത്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്‌ക്കരിയക്കാനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. മഴക്കാലത്തിനു മുന്നോടിയായി സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തും.
മെയ് ഒമ്പതു മുതല്‍ 15 വരെയായിരിക്കും യജ്ഞം. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചുമതല ആരോഗ്യ വകുപ്പിനെ ഏല്‍പ്പിയ്‌ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. നോക്കുകൂലിയുടെ കാര്യത്തില്‍ വിശദമായി പഠിച്ച ശേഷം അഭിപ്രായം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications