മമ്മൂട്ടി ഏത് പാര്‍ട്ടിക്കാരനാണെന്ന് പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: ബിജെപി നേതാവ് അദ്വാനിയുടെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍, പുസ്‌തകം ഏറ്റുവാങ്ങിക്കൊണ്ട് പങ്കാളിയായ നടന്‍ മമ്മൂട്ടി ഏത് പാര്‍ട്ടിക്കാരനാണെന്ന് വ്യക്തമാക്കണമെന്ന് പി. സി ജോര്‍ജ് എംഎല്‍എ .
അദ്വാനി പ്രധാനമന്ത്രിയായാല്‍ ഒരു ബന്ധത്തിനുവേണ്ടി 'മമ്മൂട്ടി'യിലൂടെ ലിങ്കിടാന്‍ പിണറായി നടത്തുന്ന ശ്രമങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു.
മമ്മൂട്ടി സിപിഎം.കാരനാണെങ്കില്‍ ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ച് സിപിഎം നയം വ്യക്തമാക്കണം. അതല്ല ബിജെപി ക്കാരനാകാനാണ് ശ്രമമെങ്കില്‍ കൈരളി ചാനലിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്നും മമ്മൂട്ടിയെ പുറത്താക്കണം - പി. സി ജോര്‍ജ് ആവശ്യപ്പെട്ടു.
ചിന്ത വാരികയുടെ എഡിറ്റര്‍ പ്രൊഫ. എം. എന്‍. വിജയന്‍ സിപിഎമ്മിന്റെ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന 'പാഠം' മാസികയുടെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പിണറായി പുറത്താക്കിയിരുന്ന കാര്യം അദ്ദേഹം അനുസ്‌മരിച്ചു.
ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞയാളാണ് മമ്മൂട്ടി. അമേരിക്കയില്‍ ബിജെപി ഉണ്ടായിരുന്നെങ്കില്‍ ഇറാഖ് ആക്രമണം നടക്കുമായിരുന്നില്ല എന്നായിരിക്കണം ഇത്തവണ മമ്മൂട്ടി അദ്വാനിയുടെ ചെവിയില്‍ പറഞ്ഞിരിക്കുക. മമ്മൂട്ടിയുടെ അഭിനയം നന്നായി- അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി എം. എ ബേബിയും കെ. ഇ. എന്‍ കുഞ്ഞഹമ്മദും അദ്വാനിയുടെ ചടങ്ങില്‍ മമ്മൂട്ടി പങ്കെടുത്തതിനെക്കുറിച്ച് അഭിപ്രായം പറയണമെന്നും പി. സി ജോര്‍ജ് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications