വീട്ടുവേലയ്‌ക്ക് സുന്ദരിമാര്‍ വേണ്ടെന്ന് വനിതാ സ്ഥാനര്‍ത്ഥി
കുവൈത്ത് സിറ്റി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുന്ദരികളായ സ്‌ത്രീകള്‍ വീട്ടുവേലയ്‌ക്കായി കുവൈത്തിലെത്തുന്നത് നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുമെന്ന് വനിതാ സ്ഥാനാര്‍ത്ഥി.
സുന്ദരികളെ വീട്ടുവേലയ്‌ക്കായി നിയമിക്കുകയും ഒടുവില്‍ കുവൈത്തിലെ പുരുഷന്മാര്‍ അവരെ വിവാഹം കഴിയ്‌ക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചതിനാലാണ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിയ്‌ക്കുന്നതെന്ന് വനിതാ സ്ഥാനാര്‍ത്ഥിയായ നവാല്‍ അല്‍ മുഖൈത്ത് പറയുന്നു.
ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും വീട്ടുവേലയ്‌ക്കെത്തുന്ന സ്‌ത്രീകള്‍ കുവൈത്തിലെ മരുമക്കളാകുന്നത് പതിവാകുകയാണ്. രാജ്യത്തിന്റെ വ്യക്തിത്വംതന്നെ നഷ്ടപ്പെടുന്ന സാമൂഹിക പ്രശ്‌നമെന്ന നിലയില്‍ ഈവിഷയത്തെ ഗൗരവത്തോടെ കാണണമെന്ന് നവാല്‍ പറയുന്നത്.
കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെയാണ് നയപ്രഖ്യാപനവുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയത്.












Click it and Unblock the Notifications