ലാദന്റെ മകന് ബ്രിട്ടനില്‍ വിലക്ക്
ലണ്ടന്‍: അല്‍ ഖ്വായ്‌ദ തവലന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമന്‍ ഒസാമയ്‌ക്ക് ലണ്ടനില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
ഒമര്‍ ലണ്ടനില്‍ എത്തിയാല്‍ അവിടത്തെ ജനങ്ങള്‍ക്കിടയില്‍ സുരക്ഷാ ഭീതിയുണ്ടാകുമെന്നും അതിനാല്‍ വിസ അനുവദിക്കാനാകില്ലെന്നും ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.
ഒമറിന്റെ ഭാര്യ സെയ്‌ന അല്‍സബാ ബിന്‍ലാദന്‍ ബ്രിട്ടനിലെ ചെഷയറിലാണ് താമസിക്കുന്നത്. അവര്‍ക്കൊപ്പം കഴിയുന്നതിന് വേണ്ടി വിസയ്‌ക്ക് അപേക്ഷിച്ചപ്പോഴാണ് അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ ഒമറിനെ അറിയിച്ചത്.
അടുത്തിടെ പുറത്തുവന്ന പല ടെവിഷന്‍ അഭിമുഖങ്ങളിലും ഒമര്‍ പിതാവിനോട് ആഭിമുഖ്യമുള്ളതായ രീതിയില്‍ പ്രതികരിച്ചിരുന്നുവെന്നും ഇതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ബ്രീട്ടീഷ് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
തന്റെ സാന്നിധ്യം ബ്രിട്ടനില്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നതിന് തെളിവൊന്നുമില്ലെന്നും പിതാവിന്റെ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ തനിയ്‌ക്ക് ഇത്തരത്തിലൊരു വിലക്കേര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒമര്‍ അഭിപ്രായപ്പെട്ടു.
വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഒമറും ഭാര്യയും ഇമിക്രേഷന്‍ ജഡ്‌ജിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 2007ലാണ് ഈജിപ്‌തില്‍ വച്ച് കണ്ട് പ്രണയബദ്ധരായ ഇരുപത്തിയാറുകാരന്‍ ഒമറും അമ്പത്തിയഞ്ചുകാരിയായ സെയ്‌നയും വിവാഹിതരായത്.












Click it and Unblock the Notifications