നിര്‍മ്മല ദേശ്‌പാണ്ഡെ അന്തരിച്ചു
ദില്ലി: പ്രശസ്‌ത ഗാന്ധിയനും രാജ്യ സഭംഗവുമായ നിര്‍മ്മല ദേശ്‌പാണ്ഡെ (79) അന്തരിച്ചു. 
പനി മൂലം രണ്ടു ദിവസമായി വിശ്രമത്തിലായിരുന്ന അവര്‍ വ്യഴാഴ്‌ച പുലര്‍ച്ചെ ഉറക്കത്തില്‍ മരിയ്‌ക്കുകയായിരുന്നു.
പ്രശസ്‌ത മറാത്തി എഴുത്തുകാരനായിരുന്ന പി.വൈ ദേശ്‌പാണ്ഡെയുടെ മകളാണ് നിര്‍മ്മല ദേശ്‌പാണ്ഡെ. 1929 ഓക്ടോബര്‍ 17ന് മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ ജനിച്ച നിര്‍മ്മല ഗാന്ധിയന്‍ തത്വങ്ങളില്‍ അടിയുറച്ച വിശ്വാസിച്ച് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു.
രാഷ്ട്രീയ മീംമാസയില്‍ ബിരുദാനന്തര ബിരുദം നേടിയ നിര്‍മ്മല പൂനെ മോറിസ് കോളെജില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീദി എന്ന പേരിലറിയപ്പെട്ടിരുന്ന അവര്‍ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് സാമൂഹ്യ സേവന രംഗത്തെത്തിയത്.
2006ല്‍ രാജ്യം പത്മ പുരസ്‌ക്കാരം നല്‌കി രാജ്യം അവരെ ആദരിച്ചിരുന്നു.












Click it and Unblock the Notifications