രാമസേതു: സുപ്രീം കോടതിയിലെ അന്തിമവാദം വ്യഴാഴ്‌ച
ദില്ലി: വിവാദമായ രാമസേതു വിഷയത്തില്‍ അന്തിമാവാദം കേള്‍ക്കുന്നത് സുപ്രീം കോടതി വ്യഴാഴ്‌ചത്തേക്ക് മാറ്റി.
കേസില്‍ ബുധനാഴ്‌ച വാദം കേള്‍ക്കുമെന്നായിരുന്നു കോടതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് നേരത്തെയിറങ്ങിയ വിധിയില്‍ മെയ് ഒന്നിന് വാദം കേള്‍ക്കുമെന്നാണ് ഉള്ളതെന്ന പരാതിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ബാലകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള ബഞ്ച് വാദം കേള്‍ക്കുന്നത് വ്യഴാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
സേതു സമുദ്രം കപ്പല്‍ ചാല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ രാമസേതു തകര്‍ക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യ സ്വാമി ഉള്‍പ്പടെയുള്ളവര്‍ പരാതി നല്‌കിയിരുന്നത്.
എന്നാല്‍ രാമസേതു മനുഷ്യനിര്‍മ്മിതമല്ലെന്നും പദ്ധതിയ്‌ക്കെതിരെ ഇടക്കാല സ്‌റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഹര്‍ജി സമര്‍പ്പിയ്‌ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications