വിവാഹ പൂര്‍വ ലൈംഗിക ബന്ധം: ഖുശ്‌ബുവിന്റെ ഹര്‍ജി തള്ളി
ചെന്നൈ: സ്‌ത്രീകള്‍ക്ക് വിവാഹ പൂര്‍വ ലൈംഗിക ബന്ധമാകാമെന്ന പരാമര്‍ശം നടത്തിയതിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ഖുശ്‌ബു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
അതെ സമയം ഖുശ്‌ബുവിനെതിരെ വിവിധ കോടതികളിലുള്ള 26 കേസുകള്‍ ചെന്നൈ എഗ്മൂറിലുള്ള ചീഫ് മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ ജസ്‌റ്റിസ് ആര്‍. രഘുപതി ഉത്തരവിട്ടുണ്ട്.
ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും എഗ്മൂര്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേമുണ്ട്. ഗര്‍ഭം ഒഴിവാക്കുകയും ലൈംഗിക രോഗമുണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌താല്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധമാകാമെന്ന ഖുശ്‌ബുവിന്റെ വിവാദമായ പരാമര്‍ശം.
പരാമര്‍ശം സ്‌ത്രീകളെ അപകീര്‍ത്തിപ്പെടുത്തലാണെന്നാണ് ഹര്‍ജികളിലെ ആരോപണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications