കോണ്‍ഗ്രസ് മതരാഷ്ട്രീയത്തെ പിന്തുണയ്‌ക്കുന്നു; വി.എസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഇപ്പോഴും മത രാഷ്ട്രീയത്തെ പിന്തുണയ്‌ക്കുന്ന നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ആര്‍. ശങ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഭീകരത വളര്‍ത്തുന്നതില്‍ മതങ്ങളുടെ പങ്ക് വ്യക്തമാണ്. കോണ്‍ഗ്രസ് മത രാഷ്ട്രീയത്തെയാണ് കൂട്ടു പിടിച്ചിരിയ്‌ക്കുന്നത്.
മതേതര രാഷ്ടീയത്തിന്റെ വക്താവായിരുന്നു ആര്‍. ശങ്കര്‍. ശങ്കറിന്റെ ജന്മശതാബ്ധി വേളയിലെങ്കിലും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ കോണ്‍ഗ്രസും സ്വീകരിയ്കണം.
മതേതര രാഷ്ട്രീയത്തിന് മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കഴിയൂ. മുമ്പ് ചില കോണ്‍ഗ്രസ് നേതാക്കള്‍ മത രാഷ്ട്രീയത്തിലേക്ക് നീങ്ങിയിരുന്നു. അവരാരും പിന്നീട് പ്രശസ്‌തിയാര്‍ജ്ജിച്ചില്ല.
മഹാത്മാഗാന്ധിയും മറ്റ് സമുന്നതരായ നേതാക്കളും മതേതര രാഷ്ട്രീയത്തെയാണ് പിന്തുണച്ചിരുന്നതെന്നും വി.എസ് പറഞ്ഞു.i












Click it and Unblock the Notifications