സുധാകരനെ വിമര്‍ശിച്ച പഞ്ചായത്തംഗത്തിന് സസ്‌പെന്‍ഷന്‍
ചാരുംമൂട്: ദേവസ്വം മന്ത്രി ജി. സുധാകരനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പൊതുവേദിയില്‍ പ്രസംഗിച്ച ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവും പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റിയംഗവുമായ അഡ്വ. പി.എല്‍ പ്രമോദ് നാരായണനെ സിപിഎമ്മിന്റെ പ്രാഥമികാഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു.
അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ബുധനാഴ്‌ച ചേര്‍ന്ന പാര്‍ട്ടി ചാരുംമൂട് ഏരിയ കമ്മിറ്റി യോഗമാണ് പ്രമോദിനെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനമെടുത്തത്. സംഭവത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍ മൂന്നംഗ കമ്മീഷനെയും ഏരിയ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
കമ്മീഷന്‍ മെയ് മൂന്നിനകം ഏരിയ കമ്മിറ്റിയ്‌ക്ക് റിപ്പോര്‍ട്ട് നല്‌കണം. ബുധനാഴ്‌ച വന്ന പത്ര വാര്‍ത്തകള്‍ളും മാവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് ജി. അജയ്‌കുമാര്‍ നല്‌കിയ പരാതി അജണ്ടയാക്കിയാണ് ഏരിയ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്.
മന്ത്രിയെ പൊതു വേദിയില്‍ വിമര്‍ശിച്ച പ്രമോദ് നാരായണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications