ചെറു ഗ്രഹത്തിന് നാസ കേരള ഗ്രാമമായ പട്ടാഴിയുടെ പേര് നല്‍കി
പുനലൂര്‍: ശൂന്യാകാശത്തു ചുറ്റിത്തിരിയുന്ന ചെറു ഗ്രഹങ്ങളില്‍ ഒന്ന് ഇനി മുതല്‍ പത്തനാപുരം താലൂക്കിലെ കാര്‍ഷിക ഗ്രാമമായ പട്ടാഴിയുടെ പേരിലറിയപ്പെടും.
അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് കേരള ഗ്രാമത്തിന്റെ പേര് ഗ്രഹത്തിന് നല്‌കിയത്. കൊല്ലം എസ്‌എന്‍ കോളെജിലെ സുവേളജി അധ്യാപകനായ സൈനുദ്ദീന്‍ പട്ടാഴിയാണ് സ്വന്തം ഗ്രാമത്തിന്റെ പേര് ശൂന്യാകശത്തെത്തിച്ചതിനു പിന്നിലുള്ളത്.
സൈനുദ്ദീന്‍ നടത്തുന്ന ഗവേഷണങ്ങളെ ആദരിച്ച് 5178 സിഡി 4 എന്ന നമ്പറിലറിയപ്പെടുന്ന ചെറു ഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗ്രാമത്തിന്റെ പേര് നല്‌കുകയായിരുന്നു.
1989 ല്‍ നെതര്‍ലാന്റുകാരനായ രാജമോഹനനാണ് ഈ ചെറുഗ്രഹം കണ്ടെത്തിയത്. വിവിധ രംഗങ്ങളില്‍ പ്രശസ്‌തരായ ശാസ്‌ത്രജ്ഞന്‍മാരുടെ പേരാണ് നാസ ഇത്തരം ഛിന്ന ഗ്രഹങ്ങള്‍ക്കു നല്‌കുന്നത്.
എച്ച്.ജെ ഭാഭയെ പോലുള്ള അപൂര്‍വം ശാസ്‌ത്രജ്ഞന്‍മാരുടെ പേരാണ് ഇതിനു മുമ്പ് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്.
പരിസ്ഥിതി ഗവേഷണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സൈനുദ്ദീന്‍.
ചുവന്ന മഴ പ്രതിഭാസം, കാവുകളുടെ നാശം, കൊതുകു നശീകരണം, മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ സൈനുദ്ദീന്‍ നടത്തിയ പഠനങ്ങള്‍ പരിഗണിച്ചും പ്രശസ്‌ത ജേണലുകളിലും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും വിലയിരുത്തിയാണ് ബഹുമതി നല്‌കിയിരിക്കുന്നത്.












Click it and Unblock the Notifications