വേശ്യകളായെത്തിയത് പുരുഷ മോഹിനികള്‍: റൊണാള്‍ഡോയ്‌ക്ക് അക്കിടി
റിയോ ഡി ജനീറോ: വേശ്യകളാണെന്ന് കരുതി സ്‌ത്രീ വേഷം ധരിച്ച പുരുഷന്‍മാരെ ഹോട്ടലില്‍ മുറിയെടുത്ത ലോക പ്രശസ്‌ത ഫുട്‌ബോള്‍ താരം റൊണാള്‍ഡോ വിവാദത്തില്‍.
താരം തങ്ങളെ അക്രമിച്ചുവെന്ന വേശ്യകളായെത്തിയവരുടെ പരാതിയിലും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന റൊയുടെ പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച അര്‍ദ്ധരാത്രി കാമുകിയെ വീട്ടിലാക്കി തിരിച്ചു വരുന്നതിനിടെയാണ് സൂപ്പര്‍ താരം അബദ്ധത്തില്‍ പെട്ടത്. വഴിയരികില്‍ കണ്ട മൂന്ന് സുന്ദരികളെ കൂട്ടി സൂപ്പര്‍ താരം ഒരു ഹോട്ടലില്‍ മുറിയെടുത്തു.
എന്നാല്‍ മുറിയില്‍ കയറിയ താരം മൂന്നു സുന്ദരികളുടെയും തനി സ്വരൂപം കണ്ട് ഞെട്ടുകയായിരുന്നു. മൂന്നും മോഹിനി വേഷം കെട്ടിയ പുരുഷന്‍മാരായിരുന്നു. കൂടാതെ ഇവര്‍ റൊണാള്‍ഡോയെ ഭീഷണിപ്പെടുത്തി പണം തട്ടാനും മുതിര്‍ന്നു. 
ആന്‍ഡ്രി ആല്‍ബര്‍ടൈന്‍ എന്നൊരുത്തന്‍ തന്റെ കാറിന്റെ രേഖകള്‍ പിടിച്ചു വാങ്ങിയതിനു ശേഷം 30,000 ഡോളര്‍ തരണമെന്ന് ഭീഷണിപ്പെടുത്തിയെന്നും താരം പോലീസിന് നല്‌കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ റൊണാള്‍ഡോ പണം തരാന്‍ വിസമ്മതിച്ചുവെന്നും തങ്ങളെ ആക്രമിയ്‌ക്കുകയുമായിരുന്നെന്ന് പുരുഷ മോഹിനികളുടെ പരാതി.
ബ്രസീലില്‍ വേശ്യാവൃത്തി നിയമവിധേയമായതിനാല്‍ ആ വഴിയ്‌ക്ക് പോലീസ് ഇരു കൂട്ടര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
മര്‍ദ്ദിച്ച ആരോപണവും പണം തട്ടാന്‍ ശ്രമിച്ചുവെന്ന താരത്തിന്റെ പരാതിയുമാണ് പോലീസ് ഇപ്പോള്‍ അന്വേഷിയ്‌ക്കുന്നത്.












Click it and Unblock the Notifications