Get Updates
Get notified of breaking news, exclusive insights, and must-see stories!

32 എംപിമാര്‍ക്കെതിരെ അച്ചടക്ക നടപടിയ്‌ക്ക്‌ ശുപാര്‍ശ

ദില്ലി: ലോക്‌സഭയിലെ 32 എംപിമാര്‍ക്കെതിരെ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി അച്ചടക്ക നടപടിയ്‌ക്ക്‌ ശുപാര്‍ശ ചെയ്‌തു.

ടി.ആര്‍ ബാലു പ്രശ്‌നത്തിലും കഴിഞ്ഞ 24ന്‌ വിലക്കയറ്റം സംബന്ധിച്ച വിഷയത്തിലും സഭയില്‍ ബഹളം വച്ച പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയാണ്‌ നടപടി സ്വീകരിയ്‌ക്കാന്‍ സ്‌പീക്കര്‍ പ്രിവിലിജ്‌ കമ്മിറ്റിയോട്‌ ശുപാര്‍ശ ചെയ്‌തത്‌.

സഭ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന രീതിയില്‍ അംഗങ്ങള്‍ ബഹളം തുടര്‍ന്നാല്‍ തനിയ്‌ക്ക്‌ അച്ചടക്ക നടപടി സ്വീകരിയ്‌ക്കേണ്ടി വരുമെന്ന്‌ സ്‌പീക്കര്‍ എംപിമാര്‍ക്ക്‌ പല തവണ മുന്നറിയിപ്പ്‌ നല്‌കിയിരുന്നു.

തുടര്‍ന്നും സഭ സ്‌തംഭിപ്പിക്കല്‍ തുടര്‍ന്നതോടെ സോമനാഥ്‌ ചാറ്റര്‍ജി അച്ചടക്ക നടപടിയ്‌ക്ക ശുപാര്‍ശ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

പ്രിവിലജ്‌ കമ്മിറ്റി അച്ചടക്ക നടപടിയ്‌ക്ക്‌‌ ശുപാര്‍ശ ചെയയ്‌പ്പെട്ട എംപിമാരുടെ സഭയിലെ പെരുമാറ്റം പരിശോധിയ്‌ക്കുമെന്നും തക്കതായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും ലോക്‌സഭ സെക്രട്ടറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+