Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം: ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തുന്ന അഖിലേന്ത്യാ ഹര്‍ത്താല്‍ തുടങ്ങി. ദേശീയ ഹര്‍ത്താല്‍ 24 മണിക്കൂര്‍ ആണെങ്കിലും കേരളത്തില്‍ ഇത്‌ 12 മണിക്കൂറാണ്‌.

പാല്‍, പത്രം, ആശുപത്രി, തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ഗതാഗതം തടസ്സപ്പെടുത്തരുതെന്ന്‌ പാര്‍ട്ടി നേതൃത്വം അണികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

എന്നാല്‍ കേരളത്തില്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന്‌ ബിജെപി നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത്‌ മിക്കയിടത്തും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്‌.

.കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഓടുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ്‌ ഓടുന്നത്‌.

ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ച്‌ ഹര്‍ത്താല്‍ നടത്താനാണ്‌ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്‌. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ദേശീയ തലത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+