Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി ഗൃഹം ഏറ്റവും ചെലവേറിയത്‌: ഫോബ്‌സ്‌

ന്യൂയോര്‍ക്ക്‌: മുംബൈയിലെ ആല്‍റ്റമൗണ്ട്‌ റോഡില്‍ 27 നിലകളുമായി ആകാശം മുട്ടെ കെട്ടിപ്പൊക്കുന്ന മുകേഷ്‌ അംബാനിയുടെ വീട്‌ ലോകത്തിലെ ഏറ്റവും ചെലവേറിയതാകുമെന്ന്‌ ഫോബ്‌സ്‌ മാഗസിന്‍.

ഇന്ത്യയിലെ ഏറ്റവും വലിയ ഈ ധനവാന്റെ വീടിന്‌ രണ്ട്‌ ബില്യണ്‍ ഡോളര്‍ ചെലവ്‌ വരുമെന്ന്‌ ഫോബ്‌സ്‌ പറയുന്നു. നാലു വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അടുത്ത ജനുവരിയോടെ പൂര്‍ത്തിയാകുന്ന ഈ വീടിന്‌ 550 അടി ഉയരവും 4,00,000 ചതുശ്ര അടി വിസ്തീര്ണ്ണവുമുണ്ടാകും.

ന്യൂയോര്‍ക്കിലെ പെന്റാഹൗസ്‌ ആണ്‌ നിലവിലെ ഏറ്റവും ചെലവേറിയ ഗൃഹമെന്ന പദവിയുള്ളത്‌. എഴുപത്‌ മില്യണ്‍ ഡോളറാണ്‌ ഈ ഗൃഹത്തിന്റെ വില.

അതെ സമയം 27 നിലകളുള്ള പടുകൂറ്റന്‍ സ്വപ്ന സൗധത്തിലെ വീട്ടുകാരായി വിരലിലെണ്ണാവുന്നവരെയുള്ളൂ.

മുകേഷും ഭാര്യ നിത അംബാനിയും മൂന്ന്‌ മക്കളും മാത്രമാണ്‌ ഈ വീട്ടിലെ അന്തേവാസികളായിട്ടുള്ളത്‌. എന്നാല്‍ ഈ അഞ്ചംഗ കുടുംബത്തിന്‌ പരിചാരകരായി ഈ സ്വപ്‌ന സൗധത്തില്‍ 600 പേര്‍ ഈ വീട്ടിലുണ്ടാകും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+