ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ ഉദ്ഘാടനം ചെയ്തു
ബെയ്‌ജിങ്: ഏറ്റവും വലിയ കായിക മേളയായ ഒളിമ്പിക്‌സിന് ആതിഥ്യമരുളാനൊരുങ്ങുന്ന ചൈനയുടെ ശിരസ്സില്‍ ഒരു പൊന്‍ തൂവല്‍ കൂടി.
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ ഉടമകളെന്ന പദവിയാണ് ചൈനയ്‌ക്ക് സ്വന്തമായിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഈ കടല്‍പ്പാലം യാങ്‌സെ നദിയുടെ ഡല്‍റ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌തു.
ഷാങ്‌ഹായിക്കു സമീപമുള്ള ഹാങ്‌ഷൂ ബേയില്‍ നിന്ന് ഹൈയാന്‍, ജിയാങ് സിറ്റി, സിക്‌സി,നിങ് ബോ സിറ്റി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ച് 36 കിലോമീറ്റര്‍ (20 മൈല്‍) നീളത്തില്‍ ഷെജിയാങ് പ്രവിശ്യയിലേക്കാണ് പാലം നിര്‍മ്മിച്ചിരിയ്‌ക്കുന്നത്.
പരീക്ഷണടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചിരിയ്‌ക്കുന്നത്. ലോറികള്‍, വലിയ ഭാര വാഹങ്ങള്‍, രാസ വസ്‌തുക്കള്‍ കയറ്റിയ വണ്ടികള്‍ തുടങ്ങിയവ പാലത്തില്‍ പ്രവേശിയ്‌ക്കുന്നത് തടഞ്ഞിട്ടുണ്ട്.
30 ശതമാനം സ്വകാര്യ പങ്കാളിത്തതോടെ 2003ല്‍ ആരംഭിച്ച പദ്ധതി 2007ല്‍ പൂര്‍ത്തിയായിരുന്നു. 169 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച പാലത്തിന് നൂറ് വര്‍ഷമാണ് കാലാവധി കണക്കാക്കിയിട്ടുള്ളത്.
ചൈനയിലെ തന്നെ ഡോങ്‌ഹായി കടല്‍പ്പാലമായിരുന്നു ഇതിന് മുമ്പ് ലോകത്തിലെ ഏറ്റവും നീളമേറിയത്. 20.2 മൈലായിരുന്നു ഇതിന്റെ നീളം












Click it and Unblock the Notifications