Get Updates
Get notified of breaking news, exclusive insights, and must-see stories!

17 മിനിറ്റ്‌ ശ്വാസമടക്കിപ്പിടിച്ച്‌ റെക്കൊഡ്‌

David Blaine Sets Breath-Holding Recordലോസ്‌ ഏഞ്ചല്‍സ്‌: ശ്വാസമെടുക്കാതെ നമുക്ക്‌ എത്ര നേരം ജീവിയ്‌ക്കാനാകും? ഒരു മിനിറ്റ്‌ കൂടിയാല്‍ രണ്ട്‌. എന്നാല്‍ മാന്ത്രികന്‍ ഡേവിഡ്‌ ബ്ലെയിനിനോടാണ്‌ ഈ ചോദ്യമെങ്കില്‍ 17.4 മിനിറ്റ്‌ എന്നായിരിക്കും ഉത്തരം.

ഇക്കാര്യത്തില്‍ സ്വിറ്റസര്‍ലന്റുകാരനായ പീറ്റര്‍ കോളറ്റ്‌ സ്ഥാപിച്ച 16.32 മിനിറ്റിന്റെ റെക്കൊഡാണ്‌ മുപ്പത്തിയഞ്ചുകാരനായബ്ലെയിന്‍ തിരുത്തിയത്‌. ലോസ്‌ ഏഞ്ചല്‍സില്‍ നടന്ന ഒരു ലൈവ്‌ ടെലിവിഷന്‍ ഷോയില്‍ കാണികള്‍ക്ക്‌ മുന്നില്‍ വെള്ളം നിറച്ച ടാങ്കില്‍ കയറിക്കടന്ന ഡേവിഡ്‌ 17.4 മിനിറ്റ്‌ വെള്ളത്തിനടിയില്‍ കഴിഞ്ഞു.

‌അദ്‌ഭുത പ്രകടനത്തിനു ശേഷം പുറത്തു വന്ന ഡേവിഡിന്‌ പൂര്‍വ സ്ഥിതിയിലേക്ക്‌ തിരിച്ചെത്തുന്നതിനായി ഏറെ നേരം ശ്വാസമെടുക്കേണ്ടതായി വന്നു.

23 മിനിറ്റ്‌ വെള്ളത്തിനടിയില്‍ കടക്കാനാണ്‌ താന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ഹൃദയമിടിപ്പ്‌ മിനിറ്റില്‍ 20ന്‌ താഴെ പിടി്‌ച്ചു നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ താന്‍ ഉദ്യമം ഉപേക്ഷിയ്‌ക്കുകയായിരുന്നുവെന്ന്‌ ഡേവിഡ്‌ പറഞ്ഞു.

23 മിനിറ്റോളം ശുദ്ധ ഓക്‌സിജന്‍ ശ്വസിച്ചതിനു ശേഷമാണ്‌ ഡേവിഡ്‌ ഈ സാഹസിക പ്രകടനം ആരംഭിച്ചത്‌.

മുമ്പും ലോകത്തെ വിസ്‌മയിപ്പിച്ച പല സാഹസിക പ്രകടനങ്ങളും ഈ താരം അവതരിപ്പിച്ചിട്ടുണ്ട്‌. അടച്ച ശവപ്പെട്ടിയ്‌ക്കുള്ളില്‍ ഒരാഴ്‌ച കഴിഞ്ഞതും ഐസ്‌്‌ നിറച്ച പെട്ടിയില്‍ രണ്ടര ദിവസം കഴിച്ചു കൂട്ടിയതും 44 ദിവസം നിരാഹരമിരുന്നതുമെല്ലാം ഡേവിഡിന്റെ ചില നമ്പറുകള്‍ മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+