വിവാഹത്തില്‍ കാര്യമില്ലെന്ന് സല്‍മാന്‍ റുഷ്ദി
ലണ്ടന്‍: വിവാഹങ്ങള്‍ കഴിച്ച് വിവാദപുരുഷനായ പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദി വിവാഹത്തെ തള്ളിപ്പറയുന്നു.
നാല് വിവാഹങ്ങള്‍ കഴിച്ച് അഞ്ചാമത്തേതിന് തയ്യാറെടുക്കവെയാണ് തനിക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്ന് റുഷ്ദി വെളിപ്പെടുത്തിയിരിക്കുന്നത്‍. സ്‌ത്രീകള്‍ കല്യാണം കഴിക്കാന്‍ തയ്യാറാകുന്നത് വിവാഹവസ്‌ത്രങ്ങള്‍ ധരിക്കാനുള്ള ഇഷ്ടം കൊണ്ടാണെന്നും റുഷ്‌ദി പറഞ്ഞു.
നാല് തവണ വിവാഹം കഴിച്ചെങ്കിലും വിവാഹം അത്യാവശ്യമായി കരുതുന്നില്ലെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റുഷ്‌ദി പറഞ്ഞത്.
ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്‌ദി, കഴിഞ്ഞവര്‍ഷമാണ് ഇന്ത്യക്കാരി പദ്‌മലക്ഷ്‌മിയെ വിവാഹം കഴിച്ചത്. എന്നാല്‍, വര്‍ഷാവസാനം തന്നെ വേര്‍പിരിയുകയും ചെയ്‌തു. ഇവരുടെ തകര്‍ന്ന ബന്ധത്തെ ആസ്‌പദമാക്കിയാണ് റുഷ്‌ദി തന്റെ പുതിയ നോവല്‍ രചിച്ചിരിക്കുന്നത്.
അറുപതുകാരനായ സല്‍മാന്‍ റുഷ്‌ദി മുന്‍ അത്‌ലറ്റും മോഡലുമായ മുപ്പത്തിരണ്ടുകാരി അമി മുള്ളിന്‍സുമായി പുതിയ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()












Click it and Unblock the Notifications