പാക് ജഡ്‌ജിമാരെ തിരിച്ചെടുക്കാന്‍ ധാരണ
ദുബായ്: പാകിസ്‌താനില്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ് പുറത്താക്കിയ ജഡ്‌ജിമാരെ തിരിച്ചെടുക്കാന്‍ ധാരണ.
പാര്‍ലമെന്ററി പ്രമേയത്തിലൂടെ പുറത്താക്കിയ ജഡ്‌ജിമാരെ തിരിച്ചെടുക്കാനാണ് പിഡിപി നേതാവ് ആസിഫ് അലി സര്‍ദാരിയും പിഎംഎല്‍എന്‍ നേതാവ് നവാസ് ഷെരീഫും നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ഇതു സംബന്ധിച്ച് ഇരുവരും ദുബായില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുകയായിരുന്നു. ചര്‍ച്ചകള്‍ വിജയം കണ്ടുവെന്നും തീരുമാനം വെള്ളിയാഴ്‌ച ഔദ്യോഗികമായി ലഹോറില്‍ പ്രഖ്യാപിയ്‌ക്കുമെന്നും നവാസ് ഷെരീഫ് അറിയിച്ചു.
ജഡ്‌ജിമാരെ തിരിച്ചെടുക്കാനായി പാകിസ്‌താന്‍ മുസ്ലീ ലീഗ് സര്‍ക്കാരിന് അന്ത്യശാസനം നല്‌കിയിരുന്നു.
രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പ്രസിഡന്റ് മുഷാറഫാണ് 60 ജഡ്‌ജിമാരെ പിരിച്ചു വിടുകയും ഒെേട്ടറെ പേരെ വീട്ടു തടങ്കലിലാക്കുകയും ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications