Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ ഇന്‍ഫോസിസിന് പേരു മാറ്റം

Infosysന്യൂയോര്‍ക്ക് :‌ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ഐടി ഭീമന്‍ ഇന്‍ഫോസിസിന്‌ ഫ്രാന്‍സിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പേരു മാറ്റാന്‍ നിര്‍ബന്ധിതരായേക്കും.

ട്രേഡ്‌ മാര്‍ക്ക്‌ നിയമങ്ങളുടെ നൂലാമാലകളാണ്‌ ഇന്‍ഫോസിന്‌ വിനയായിരിക്കുന്നത്‌. ഇന്‍ഫോസിസ്‌ ഫ്രാന്‍സ്‌ എന്ന പേരില്‍ മറ്റൊരു സ്ഥാപനം ഫ്രാന്‍സില്‍ മുമ്പു തന്നെ പ്രവര്‍ത്തിയ്‌ക്കുന്നതാണ്‌ ഇന്ത്യന്‍ ഐടി ഭീമന്‌ തിരിച്ചടിയായിരിക്കുന്നത്‌.

ട്രേഡ്‌ മാര്‍ക്ക്‌ നിയമങ്ങളനുസരിച്ച്‌ ഒരേ പേരില്‍ രണ്ടു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്‌ക്കാന്‍ കഴിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ്‌ ഫ്രാന്‍സ്‌ പ്രാദേശിക കോടതിയില്‍ പരാതി നല്കിയിരുന്നു.

കേസ് പരിഗണിച്ച കോടതി ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസിന്‌ ഇതേ പേരില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിയ്‌ക്കാന്‍ കഴിയില്ലെന്ന്‌ വിധി പുറപ്പെടുവിച്ചിരുന്നു.

ഇന്‍ഫോസിസ്‌ എന്ന നാമം ട്രേഡ്‌ മാര്‍ക്കായോ കോര്‍പ്പറേറ്റ്‌ നാമമായോ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ്‌ ബോബിഗ്നിയിലെ പ്രാദേശിക കോടതിയുടെ ഉത്തരവിലുള്ളത്‌.

കഴിഞ്ഞ ഏപ്രില്‍ 16ന്‌ വന്ന കോടതി വിധിയിന്‍ മേല്‍ കമ്പനി അപ്പീല്‍ നല്‌കിയിട്ടുണ്ടെന്ന്‌ ഇന്‍ഫോസിസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ അനുകൂല വിധിയല്ല വരുന്നതെങ്കില്‍ മറ്റൊരു പേരില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിയ്‌ക്കേണ്ടി വരുമെന്നും ഇന്‍ഫോസിസ്‌ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

ഫ്രാന്‍സിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഇത്‌ ബാധിയ്‌ക്കുമെന്ന്‌ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+