കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹൂവിന്‌ കൂടുതല്‍ തുകയുമായി മൈക്രോസോഫ്‌റ്റ്‌

  • By Staff
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ആഴ്‌ചകള്‍ നീണ്ട വിലപേശലുകള്‍ക്കു ശേഷം മൈക്രോസോഫ്‌റ്റ്‌ യാഹൂ വരച്ച വരയിലേക്ക്‌ നീങ്ങുന്നു.

ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളില്‍ മുമ്പനായ യാഹൂ വിലയ്‌ക്കെടുക്കുന്നതിന്‌ കൂടുതല്‍ തുക വേണമെന്ന യാഹൂവിന്റെ ആവശ്യം മൈക്രോസോഫ്‌റ്റ്‌ അംഗീകരിച്ചതായാണ്‌ സൂചന.

നേരത്തെ യാഹൂ ഏറ്റെടുക്കുമ്പോള്‍ ഓഹരിയുടെമകള്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌ 4460 കോടി ഡോളറാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. എന്നാല്‍ ഈ വാഗ്‌ദനാം യാഹൂ കൈയ്യോടെ തള്ളിയിരുന്നു.

മൈക്രോസോഫ്‌റ്റ്‌ ഇപ്പോള്‍ വാഗ്‌ദാനം ചെയ്‌ത തുകയെത്രയെന്ന്‌ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എത്രയുയര്‍ത്തിയാലും യാഹൂവിന്റെ ഓഹരിയ്‌ക്ക്‌ 35 ഡോളറിലധികം വില നല്‌കാന്‍ മൈക്രോസോഫ്‌റ്റിന്‌ സാധിയ്‌ക്കില്ലെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തകളെക്കുറിച്ച്‌ ഇരുകൂട്ടരും പ്രതികരിച്ചിട്ടില്ല.

ബെര്‍ക്ക്‌ ഷെയര്‍ ഹാത്‌വെ കോര്‍പ്പറേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി ഈയാഴ്‌ചയവസാനംനെബ്രാസ്‌ക്കയിലെത്തുന്ന മൈക്രോസോഫ്‌റ്റ്‌ തലവന്‍ ബില്‍ഗേറ്റ്‌സും യാഹൂ പ്രസിഡന്റ്‌ സൂസന്‍ ഡെക്കറും തമ്മില്‍ ഇക്കാര്യം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയേക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍



!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X