ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തനിടെ 16,000 വിദ്യാര്‍ഥി ആത്മഹത്യ
ദില്ലി: മൂന്നു വര്‍ഷത്തിനിടെ രാജ്യമൊട്ടാകെ 16,000 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്.
2007 വരെയുള്ള കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. .യുവതലമുറയെക്കുറിച്ച് ഏറെ ആശങ്കള്‍ ഉയര്‍ത്തുന്ന ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഏറെ ഗൗരവമായ കാണുന്നുവെന്നും ഇത്തരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതി സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണഇ രാംദാസ് പറഞ്ഞു.
2004ല്‍ 5610 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ തൊട്ടടുത്ത വര്‍ഷം ഇത് 5138 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2006ല്‍ 5857 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉത്‌കണ്‌ഠയും മാനസിക സമ്മര്‍ദ്ദവുമാണ് വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications