ആഭാസ പോസ്‌റ്റര്‍: പൂജക്കെതിരെയുള്ള കേസ് മാറ്റി
മുംബൈ: 2005ല്‍ പുറത്തിറങ്ങിയ റോഗ് എന്ന ചിത്രത്തിന്റെ ആഭാസകരമായ പോസ്‌റ്റര്‍ പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് സിനിമ നിര്‍മ്മാതാവ് പൂജാ ഭട്ടിനെതിരെ നല്‌കിയ കേസ് വാദം കേള്‍ക്കുന്നതിനായി മെയ് 16 ലേക്ക് മാറ്റി.
മുംബൈ പോലീസാണ് പൂജയ്‌ക്കെതിരെ കേസെടുത്തിരുന്നത്. ആഭാസകരമായ പോസ്‌റ്ററുകള്‍ നഗരത്തിലുടനീളം പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു പൂജയ്‌ക്കെതിരെയുള്ള കേസ്.
എന്നാല്‍ ചിത്രത്തിന്റെ പോസ്‌റ്ററില്‍ ആഭാസകരമായ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നില്ലെന്നും കൂടാതെ ആഭാസമെന്ന വാക്കിന് നിയമത്തില്‍ പ്രത്യേക നിര്‍വചമൊന്നുമില്ലെന്നും പൂജയുടെ അഭിഭാഷകര്‍ വാദിച്ചു.
ഇതിന് മുമ്പ് ഇത്തരം കേസുകളിലെ കോടതി വിധികളും ഇവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി കേസ് പരിഗണിയ്‌ക്കുന്നത് മെയ് 16ലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications