ചര്‍ച്ചകള്‍ക്കായി ദലൈലാമ പ്രതിനിധികള്‍ ചൈനയില്‍
ദില്ലി: ടിബറ്റ് വിഷയം ചൈനീസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് പ്രതിനിധികളെ ദലൈലാമ ചൈനയിലേക്കയച്ചു.
ലാമയുടെ അടുത്ത അനുയായികളായ ലോധി ഗ്യാന്‍സെന്‍, ഗ്യാരി കെല്‍സാങ് എന്നിവരാണ് ചൈനയുമായി ചര്‍ച്ച നടത്തുന്നതിനായി ബെയ്‌ജിങ്ങിലേക്ക് തിരിച്ചിട്ടുള്ളതെന്ന് ടിബറ്റന്‍ പ്രവാസി സര്‍ക്കാര്‍ അറിയിച്ചു.
ശനിയാഴ്‌ച ഇവര്‍ ചൈനീസ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.
ടിബറ്റന്‍ വിഷയം ചൈന കൈകാര്യം ചെയ്യുന്ന രീതിയില്‍ ദലൈലാമയ്‌ക്കുള്ള ആശങ്ക ഇവര്‍ ചൈന അധികൃതരെ അറിയിക്കും.
ടിബറ്റന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി സമാധാന സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് ലാമ ചൈനീസ് അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിച്ച ചൈന ലാമയുടെ പ്രതിനിധികളുമായി ചര്‍ച്ചയ്‌ക്കു തയ്യാറാണെന്നും അറിയിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications