Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷനറിമാര്‍ പീഡിപ്പിക്കുന്നുവെന്ന്‌ ഗ്രാമവാസികള്‍

Anjoriya Deviബുക്‌സാര്‍: ബീഹാറില്‍ മതംമാറ്റത്തിന്റെ പേരില്‍ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ പീഡിപ്പിക്കുന്നാതായി ഗ്രാമവാസികളുടെ പരാതി.

ബീഹാറിലെ പാര്‍മന്‍പൂര്‍ ഗ്രാമവാസികള്‍ക്കാണ്‌ മതംമാറ്റത്തിന്റെ പേരില്‍ മിഷനറിമാരുടെ പീഡനം അനുഭവിക്കേണ്ടിവരുന്നത്‌.

ഇത്തരത്തില്‍ മിഷനറിമാരുടെ ക്രൂരതകള്‍ക്കിരയായ ഒരാളാണ്‌ അന്‍ജോരിയ ദേവി. എട്ടുവര്‍ഷം മുമ്പ്‌ മതപരിവര്‍ത്തനത്തിന്‌ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മിഷനറിമാരുടെ ആളുകള്‍ അന്‍ജോരിയ ദേവിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ കൊല്ലുകയായിരുന്നുവത്രേ. ഭര്‍ത്താവിനൊപ്പം തന്നെയും മിഷനറിമാരുടെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്‌ അര്‍ജോരിയ ദേവി പറയുന്നു.

ജോലിയും പണവും മറ്റും വാഗ്‌ദാനം ചെയ്‌താണ്‌ ഇവര്‍ ഗ്രാമവാസികളെ ക്രിസ്‌തുമതത്തിലേയ്‌ക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ ഇതിന്‌ മുന്നില്‍ വഴങ്ങാതാവുന്നവര്‍ക്കുനേരെ മിഷനറിമാര്‍ ക്രൂരമായ പീഡനമുറകളും മറ്റും അഴിച്ചുവിടുന്നു.

ഇതുസംബന്ധിച്ച്‌ പരാതികള്‍ കിട്ടിയതിനെത്തുടര്‍ന്ന്‌ അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ടെന്ന്‌ പൊലീസ്‌ പറയുന്നു. അന്വേഷണത്തില്‍ നിന്നും അവര്‍ ജനങ്ങളെ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചിരുന്നതായി വ്യക്തിമായിട്ടുണ്ടത്രേ.

എന്നാല്‍ മിഷനറിപ്രവര്‍ത്തനം നടത്തുന്നവര്‍ ഇക്കാര്യം നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. ഞങ്ങള്‍ ഇത്തരത്തിലുള്ള ഒരു അക്രമവും ആരോടും കാണിച്ചിട്ടില്ല. ഇത്തരം ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതിരെ നടക്കുന്ന ഗൂഡാലോചനകളുടെ ഫലമാണ്‌- മിഷനറിമാരില്‍ ഒരാള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+