Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി മാപ്പു പറയണം; ചെന്നിത്തല

Ramesh Chennithalaതിരുവനന്തപുരം: അന്തരിച്ച മുന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍. ശങ്കറിനെക്കുറിച്ചുള്ള പ്രസ്‌താവനകള്‍ പിന്‍വലിച്ച്‌ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

ശങ്കറിന്റെ നല്ല വശങ്ങള്‍ക്കൊപ്പം മോശപ്പെട്ട വശങ്ങളും കേരളം അനുഭവിച്ചിട്ടുണ്ടെന്ന്‌ വി.എസിന്റെ അഭിപ്രായമാണ്‌ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിയ്‌ക്കുന്നത്‌.

ആര്‍. ശങ്കര്‍ ജന്മ ശതാബ്ദി സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിഎസ്‌ ഇത്തരം പരാമര്‍ശം നടത്തിയത്‌.

മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിയ്‌ക്കണം. കോണ്‍ഗ്രസിന്റെ വേദി ഉപയോഗിച്ച്‌ വിഎസ്‌ നടത്തിയ പ്രസ്‌താവന വില കുറഞ്ഞ നടപടിയായി പോയെന്നും രമേശ്‌ പറഞ്ഞു.

കോണ്‍ഗ്രസ്‌ മതേതരത്വം ഉര്‍ത്തി പിടിച്ചിട്ടുള്ള പാര്‍ട്ടിയാണ്‌. മതനിഷേധം പുറമെയ്‌ക്ക്‌ പ്രകടിപ്പിയ്‌ക്കുന്ന സിപിഎം അധികാരത്തിലെത്തിയത്‌ മതസംഘടനകളുടെ പിന്‍ബലത്തിലാണ്‌. ഇത്‌ മറച്ചു വെച്ചാണ്‌ വിഎസിന്റെ പ്രസ്‌താവന-ചെന്നിത്തല പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+