നെടുന്പാശേരിയില്‍ ഇരുപത് ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ കള്ളനോട്ടു വേട്ട. പാകിസ്‌താനില്‍ അച്ചടിച്ച ഇരുപത് ലക്ഷം രൂപയുടെ കള്ളനോട്ടാണ് റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍ക്കോട് സ്വദേശി താജുദ്ദീന്‍, തൃശൂര്‍ പാവറട്ടി സ്വദേശി കമാലുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
കൊളംബോയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ശ്രീലങ്കന്‍ എയര്‍വേസിന്റെ വിമാനത്തില്‍ നിന്നാണ് കള്ളനോട്ട് പിടിച്ചെടുത്തത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളായി രണ്ട് ലഗേജുകളിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
കള്ളനോട്ട് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് സംഘം രാവിലെ ഒമ്പത് മണിയോടെ വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.


Click it and Unblock the Notifications