Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യപ്രതിസന്ധിയ്ക്കുകാരണം ഇന്ത്യയിലെ മധ്യവര്‍ഗമാണെന്ന്‌ ബുഷ്‌

വാഷിംഗ്‌ടണ്‍: ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ്‌ ലോകഭക്ഷ്യ പ്രതിസന്ധിയ്‌ക്കു കാരണമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണലീസ റൈസിന്റെ വിവാദ പ്രസ്‌താവനയ്‌ക്കു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷും ഇന്ത്യയ്‌ക്കെതിരെ.

ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ വര്‍ധിയ്‌ക്കുന്ന ആവശ്യമാണ്‌ ഭക്ഷ്യവിലവര്‍ധനയ്‌ക്ക്‌ കാരണമെന്നാണ്‌ ബുഷ്‌ അഭിപ്രായപ്പെട്ടത്‌. മിസോറിയില്‍ സാമ്പത്തിക വദഗ്‌ധരുടെ സമ്മേളനത്തില്‍ സംസാരിയ്‌ക്കുന്നതിനിടെയാണ്‌ ബുഷ്‌ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്‌്‌.

വിലവര്‍ധനയ്‌ക്കുള്ള ഒട്ടേറെ കാരണങ്ങളില്‍ ഒന്നുമാത്രമാണ്‌ ജൈവ ഇന്ധന നിര്‍മ്മാണം. ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ ജീവിത നിലവാരത്തില്‍ വന്ന ഉയര്‍ച്ചയാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലക്കയറ്റമുണ്ടാകാന്‍ കാരണം. ലോകം കൂടുതല്‍ പുരോഗതി പ്രാപിക്കുന്നതോടെ മെച്ചപ്പെട്ട ഭക്ഷ്യവസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ ആവശ്യവും വര്‍ധിയ്‌ക്കുന്നു.

35കോടി ജനങ്ങളാണ്‌ ഇന്ത്യയിലെ മധ്യവര്‍ഗം. ഇത്‌ അമേരിക്കയിലേതിനേക്കാള്‍ കൂടുതലാണ്‌. മധ്യവര്‍ഗത്തിന്‌ കൂടുതല്‍ വരുമാനം ഉണ്ടായതോടെ ഇവര്‍ മെച്ചപ്പെട്ട ഭക്ഷണം ആവശ്യപ്പെടുന്നു. ഇതാണ്‌ ആഗോളതലത്തില്‍ വിലവര്‍ധനയ്‌ക്ക്‌ കാരണമായത്‌. കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റത്തിന്‌ കാരണമായിട്ടുണ്ട്‌- ബുഷ്‌ ചൂണ്ടിക്കാട്ടി.

രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നത്‌ കൂടുതല്‍ അവസരമുണ്ടാക്കുമെന്ന്‌ ഇത്‌ നല്ലകാര്യമാണെന്നും ബുഷ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+