Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ മയക്കുമരുന്ന്‌ കടത്തിയ മൂന്നുപേരുടെ തലവെട്ടി

റിയാദ്‌: മയക്കുമരുന്നു കടത്തിന്റെ പേരില്‍ സൗദി അറേബ്യയിലെ റിയാദില്‍ മൂന്നു പാകിസ്‌താന്‍ പൗരന്മാരുടെ തലവെട്ടി. ഈ സംഘത്തിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ നേരത്തേ ജിദ്ദയില്‍വച്ചും ശിരശ്ചേദം നടത്തിയിരുന്നു.

വന്‍തോതില്‍ ഹഷിഷ്‌ കടത്തുന്നതിനിടയില്‍ റിയാദില്‍വച്ചാണ്‌ ഇവര്‍ പിടിയിലായത്‌. വ്യാഴാഴ്‌ചയാണ്‌ ഇവരുടെ ശിക്ഷനടപ്പാക്കിയതെന്ന്‌ സൗദി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

മുസ്ലിം മതനിയമമായ ശരിയ പ്രകാരം 2007ല്‍ മയക്കുമരുന്നുകടത്തിയതിന്റെ പേരില്‍ സൗദിയില്‍ 153 പേരെയാണ്‌ വധിച്ചത്‌. 2008ല്‍ ഇതേവരെ 56പരെ ശിരശ്ചേദം നടത്തിയിട്ടുണ്ട്‌.

മാനഭംഗം, കൊലപാതകം, കൊള്ള,. മയക്കുമരുന്ന്‌ കടത്ത്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ പിടിക്കപ്പെടുന്നവര്‍ക്ക്‌ സൗദിയില്‍ വധശിക്ഷയാണ്‌ വിധിയ്‌ക്കുന്നത്‌. ഇത്തരം ശിക്ഷകള്‍ നടപ്പാക്കുന്നതാകട്ടെ പൊതുസ്ഥലത്ത്‌ വച്ച്‌ പരസ്യമായിട്ടാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+