മൈക്രോസോഫ്‌റ്റ് യാഹൂവിനെ ഏറ്റെടുക്കുന്നില്ല
സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ ഏറ്റെടുക്കാനുള്ള പദ്ധതി മൈക്രോസോഫ്‌റ്റ് ഉപേക്ഷിച്ചു. മൈക്രോസോഫ്‌റ്റ് സിഇഒ സ്റ്റീഫന്‍ ബാള്‍മര്‍ കമ്പനിയുടെ വാഗ്‌ദാനം പിന്‍വലിക്കുന്നതായി യാഹൂവിന്റെ തലവന്‍ ജെറി യങിനെ രേഖാമൂലം അറിയിച്ചു.
ഇതുസംബന്ധിച്ച കത്ത് മൈക്രോസോഫ്‌റ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്‌ക്കുകയും ചെയ്‌തു. ഏറ്റെടുക്കലിനുള്ള വില സംബന്ധിച്ച് ധാരണയിലെത്താതിരുന്നതിനാലാണ് മൂന്നുമാസം നീണ്ടുനിന്ന ശ്രമം മൈക്രോസോഫ്‌റ്റ് ഉപേക്ഷിച്ചത്.
നേരത്തേ വാഗ്‌ദാനം ചെയ്‌തിരുന്നതിനേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് മൈക്രോസോഫ്‌റ്റ് യാഹൂവിനെ അറിയിച്ചിരുന്നെങ്കിലും യാഹൂ വീണ്ടും ഉയര്‍ന്ന തുക ആവശ്യപ്പെടുകയായിരുന്നു. യാഹൂവിന്റെ ഓഹരിയ്‌ക്ക് 33 ഡോളര്‍ പ്രകാരം 4750കോടി ഡോളറായിരുന്നു മൈക്രോസോഫ്‌റ്റ് രണ്ടാമത് വാഗ്‌ദാനം ചെയ്‌തത്.
എന്നാല്‍ ഓഹരിയ്‌ക്ക് 37 ഡോളര്‍ അല്ലെങ്കില്‍ ആകെ 5300 കോടി ഡോളര്‍ നല്‍കണമെന്നാണ് യാഹൂ ആവശ്യപ്പെട്ടത്. യാഹൂവിന്റെ ഓഹരിമൂല്യത്തിന്റെ ഇരട്ടിയാണിത്.
മൂന്നുമാസംമുമ്പ് മൈക്രോസോഫ്‌റ്റ് ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ 19.18 ഡോളര്‍മാത്രമായിരുന്നു യാഹൂവിന്റെ ഓഹരിവില. ഇപ്പോള്‍ ഇത് 29.40 ഡോളറാണ്.
ഇന്റര്‍നെറ്റ് സെര്‍ച്ചിംങിലും പരസ്യങ്ങളിലും ഗൂഗിളിനുള്ള മുന്നേറ്റം തടഞ്ഞ് ഈ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യാഹൂവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്‌റ്റ് തീരുമാനിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
!
![]()












Click it and Unblock the Notifications