Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടൂര്‍ മുളക് കന്പോളത്തില്‍ അഗ്നിബാധ, 100കോടിയുടെ നഷ്ടം

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ മുളകുകമ്പോളത്തിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.

ഏഷ്യയിലെ ഏറ്റവും വലിയ മുളകുകമ്പോളങ്ങളിലൊന്നാണ് തീപ്പിടുത്തമുണ്ടായത് തീപ്പിടുത്തത്തില്‍ കമ്പോളത്തിന്റെ 90 ശതമാനവും നശിച്ചു.

അറുപത്‌ ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്പോളത്തിലെ അഞ്ഞൂറിലേറെ കടകള്‍ കത്തിച്ചാന്പലായി. രണ്ടു ലക്ഷത്തോളം ചാക്ക്‌ മുളകാണ്‌ കത്തിപ്പോയത്‌. ഏതാണ്ട്‌ 80,000 ക്വിന്റല്‍ വരുമിത്‌.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 85 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ്‌ ഔദ്യോഗിക കണക്ക്‌. ഇതില്‍ 55 കോടി രൂപയുടെ നഷ്ടം കടകളും ഉപകരണങ്ങളും മറ്റും കത്തിനശിച്ചതിലൂടെയാണ്‌. 30 കോടി നഷ്ടം വന്നത് മുളക്‌ കത്തിപ്പോയ വകയിലാണ്.

ശനിയാഴ്‌ച രാവിലെ ഒമ്പതരയോടെയാണ്‌ തീപ്പിടിത്തമുണ്ടായത്‌. കമ്പോളത്തിലേക്കുവന്ന ലോറി പിറകോട്ടെടുക്കുന്നതിനിടയില്‍ വൈദ്യതിക്കാലില്‍ ഇടിച്ചുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്നിബാധയ്‌ക്ക്‌ ഇടയാക്കിയതെന്ന്‌ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖരറെഡ്‌ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11 ഗോഡൗണുകള്‍, ഏഴ്‌ ഷെഡ്‌ഡുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ജനറേറ്ററുകള്‍, കാന്റീന്‍, പഴയ ഓഫീസ്‌ കെട്ടിടം എന്നിവയെല്ലാം കത്തിനശിച്ചു. വിപണിക്കു പുറത്തുള്ള ചില കടകളും പൂര്‍ണമായും കത്തി. തൊട്ടടുത്ത കോളനിയിലെ 40 വീടുകളും അഗ്നിക്കിരയായി.

കടുത്ത ചൂടിലും ശക്തമായ കാറ്റിലും തീ സംഭരണശാലകളിലേക്കും തൊട്ടടുത്ത വീടുകളിലേക്കും പടര്‍ന്നു. പരിഭ്രാന്തരായ ജനങ്ങള്‍ രക്ഷയ്‌ക്കായി പരക്കം പാഞ്ഞു. വീശിയടിച്ച ചൂടുകാറ്റുമൂലം തീ നിയന്ത്രിക്കാന്‍ അഗ്നിശമനസേനക്കാര്‍ക്ക് നന്നേ വിഷമിക്കേണ്ടിവന്നു. ഇരുപതോളം ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്‌താണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌.

മുളക് കത്തുന്ന രൂക്ഷമായ ഗന്ധത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
ദില്ലിയിലായിരുന്ന മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖരറെഡ്‌ഡി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹൈദരാബാദില്‍ തിരിച്ചെത്തുകയായിരുന്നു. തീപ്പിടിത്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്‌.

ഇന്ത്യയില്‍ നിന്നുള്ള പ്രധാന മുളകു കയറ്റുമതി കേന്ദ്രംമാണ് ഗുണ്ടൂര്‍. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലെയും അയല്‍സംസ്ഥാനങ്ങളിലെയും മുളകുകര്‍ഷകര്‍ ഉത്‌പന്നം വില്‌പനയ്‌ക്കെത്തിക്കുന്നത്‌ ഇവിടെയാണ്‌. ലോകത്തിലെതന്നെ വ്യത്യസ്‌തമായ മുളകി നങ്ങളുടെ ഉത്‌പാദനത്തിന്‌ പ്രസിദ്ധമാണ്‌ ഗുണ്ടൂര്‍.

രാജ്യത്തെ മൊത്തം മുളകുത്‌പാദനത്തിന്റെ 46 ശതമാനവും ആന്ധ്രപ്രദേശിലാണ്‌. മുളകുവ്യാപാരം ഏറ്റവും ഉയര്‍ന്ന സീസണിലാണ്‌ അഗ്നിബാധയുണ്ടായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+