രാജ് താക്കറെ വീണ്ടും ഉത്തരേന്ത്യക്കാര്‍ക്കെതിരെ
മുംബൈ: പ്രകോപനപരമായ നീക്കങ്ങള്‍ പാടില്ലെന്ന പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്)നേതാവ് രാജ് താക്കറെ ഉത്തരേന്ത്യക്കാരെയും കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ചു.
മഹാരാഷ്ട്രയുടെ സംസ്‌കാരം നശിപ്പിക്കാന്‍ ഉത്തരേന്ത്യക്കാരെ അനുവദിക്കില്ലെന്നും സംസ്ഥാനത്ത് മഹാരാഷ്ട്ര ദിനം മാത്രമേ ആചരിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും ശിവാജി പാര്‍ക്കിലെ റാലിയില്‍ രാജ് പ്രഖ്യാപിച്ചു. വേണമെങ്കില്‍ സര്‍ക്കാര്‍ എന്നെ അറസ്റ്റുചെയ്യട്ടെ എനിയ്‌ക്ക് ഭയമില്ല- രാജ് പറഞ്ഞു.
അമിതാബ് ബച്ചനെതിരായ നിലപാടിനെ ന്യായീകരിച്ച രാജ് ബച്ചന്റെ ഭാര്യ ജയ, റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരെ പരിഹസിക്കുകയും ചെയ്‌തിട്ടുണ്ട്.
തന്നെക്കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നതിന് പകരം മാധ്യമങ്ങള്‍ മഹാരാഷ്ട്രയുടെ യഥാര്‍ത്ഥ അവസ്ഥയെന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവിധത്തില്‍ വാര്‍ത്ത നല്‍കണമെന്ന് രാജ് ആവശ്യപ്പെട്ടു.
എംഎന്‍എസിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റാലി നടത്തിയത്. റാലിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സജ്ജമാക്കിയിരുന്നത്.
ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് രാജ്‌താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications