ബുഷിന്റെ പ്രസ്‌താവന ക്രൂരമായ തമാശയെന്ന് ആന്റണി
തിരുവനന്തരപുരം: രാജ്യാന്തരതലത്തില്‍ ഭക്ഷ്യവിലവര്‍ധനയ്‌ക്കുകാരണക്കാര്‍ ഇന്ത്യയിലെ മധ്യവര്‍ഗമാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പരാമര്‍ശം ക്രൂരമായ തമാശയാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി.
ഭക്ഷ്യവിലവര്‍ധനയ്‌ക്ക് പല കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ജൈവ ഇന്ധനനിര്‍മ്മാണത്തിനായി കാര്‍ഷിക ഭൂമി മാറ്റിവയ്‌ക്കുന്നതാണ്. ഇത്തരം പ്രവണതകള്‍ കൂടി വന്നിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍തിരിയണം.- ആന്റണി ആവശ്യപ്പെട്ടു.
ഗോതമ്പും അരിയും ഉല്‍പാദിപ്പിയ്‌ക്കുന്ന പലരാജ്യങ്ങളിലും അടുത്തകാലത്ത് പ്രതീക്ഷിച്ചത്രയും വിളവ് ഉണ്ടായില്ലെന്നും ഇനിയെങ്കിലും തെറ്റുതിരുത്താന്‍ ബുഷ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ജോര്‍ജ്ജ് ബുഷ് ശനിയാഴ്‌ച പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications