കതിര്‍മണ്ഡപത്തില്‍ നിന്ന് വധു പരീക്ഷാ ഹാളിലേയ്‌ക്ക്
തൃശൂര്‍: കല്യാണം കഴിഞ്ഞ് കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങി നീതു വലതുകാല്‍വച്ചുകയറിയത് വരന്റെ വീട്ടിലേയ്‌ക്കല്ല പരീക്ഷാ ഹാളിലേയ്‌ക്കാണ്.
പട്ടുസാരിചുറ്റി തലയില്‍ മുല്ലപ്പൂ ചൂടി ആഭരണങ്ങളും അണിഞ്ഞ് കൂട്ടുകാര്ക്കൊപ്പമിരുന്ന് നീതു പരീക്ഷയെഴുതുമ്പോള്‍ വരന്‍ ശ്രീജിത്തും ബന്ധുക്കളും പുറത്തു കാത്തുനിന്നു.
വടൂക്കര മേനോത്തു പറമ്പില്‍ സുനേഷ് കുമാറിന്റെ മകള്‍ നീതുവാണ് കതിര്‍മണ്ഡപത്തില്‍ നിന്നും താലികെട്ടും കഴിഞ്ഞ് പരീക്ഷാഹാളിലേയ്‌ക്ക് വലതുകാല്‍ വച്ച് കയറിയത്. പെരിഞ്ഞനം പുളിക്കല്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ ശ്രീജിത്താണ് വരന്‍.
തൃശൂര്‍ സെന്റ് മേരീസ് കോളെജില്‍ ബിഎസ് സി പോളിമര്‍ കെമിസ്‌ട്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നീതുവിനെ ഹര്‍ത്താലാണ് വലച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ നടക്കേണ്ട പരീക്ഷ നീതുവിന്റെ വിവാഹദിനമായ ശനിയാഴ്‌ചയിലേയ്‌ക്ക് മാറ്റുകയായിരുന്നു.
രാവിലെ എട്ടരയ്‌ക്കുമുമ്പ് കൂര്‍ക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ താലികെട്ട് അതുകഴിഞ്ഞ് പരീക്ഷാ ഹാളിലേയ്‌ക്ക്, മൂന്നുമണിക്കൂര്‍ പരീക്ഷ, വൈകുന്നേരം വിരുന്ന്. ശനിയാഴ്‌ച നീതുവിന് മറ്റൊരു വധുക്കള്‍ക്കുമുണ്ടാകാത്തത്രയും തിരക്കായിരുന്നു.
അവസാനവര്‍ഷ പരീക്ഷയായതിനാല്‍ ഒരുവര്‍ഷം നഷ്‌ടമാകാതിരിക്കാനാണ് വിവാഹദിവസം കൂടിയായിട്ടും പരീക്ഷ മുടക്കാത്തത്. ആദ്യം അല്‌പം 'ടെന്‍ഷനു'ണ്ടായിരുന്നെങ്കിലും ഭേദപ്പെട്ട രീതിയില്‍ പരീക്ഷയെഴുതാന്‍കഴിഞ്ഞ ആശ്വാസത്തിലാണ് നീതു. ഇനി തിങ്കളാഴ്‌ച ഒരു പരീക്ഷകൂടി നീതുവിന് എഴുതാനുണ്ട്.












Click it and Unblock the Notifications