Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വ്വമായ കഴിവുമായി ഒരു കുടുംബം

കൊച്ചി: ഒരു വാക്കോ വാചകമോ പറഞ്ഞാല്‍ മനസ്സില്‍ ഒന്ന്‌ എഴുതിനോക്കാതെ അതില്‍ എത്ര അക്ഷരങ്ങളുണ്ടെന്ന്‌ ആര്‍ക്കെങ്കിലും പറയാന്‍കഴിയുമോ? എന്നാല്‍ ജോര്‍ദി ജോബ്‌ പൊട്ടാസ്‌ എന്ന ഇരുപതുകാരനോടാണ്‌ ഒരു വാക്കോ വാചകമോ പറയുന്നതെങ്കില്‍ നിങ്ങള്‍ കണ്ണുചിമ്മിത്തുറക്കുന്നത്രയും വേഗത്തില്‍ അതില്‍ എത്രഅക്ഷരങ്ങളുണ്ടെന്നകാര്യം പറഞ്ഞുതരും.

വാക്കും വാചകവും ഏത്‌ ഭാഷയിലാണെന്നത്‌ ജോര്‍ദിയെ സംബന്ധിച്ച്‌ ഒരു പ്രശ്‌നമേയല്ല. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴക്കാരനാണ്‌ നിയമവിദ്യാര്‍ത്ഥിയായ ജോര്‍ദി. പലയിടത്തായി തന്റെ കഴിവ്‌ പ്രകടിപ്പിച്ച ജോര്‍ദി ഇതിനകം തന്നെ ഒട്ടേറെ സമ്മാനങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌.

സ്വന്തം പിതാവായ ജോബ്‌ പൊട്ടാസാണ്‌ ജോര്‍ദിയുടെ വഴികാട്ടി. ജോബിനോട്‌ ഏതെങ്കിലും ഒരു വാക്കോ വാചകമോ പറഞ്ഞാല്‍ ഞൊടിയിടകൊണ്ട്‌ അത്‌ നേരെ തിരിച്ച്‌ പറയും. ഈ കഴിവിന്റെ പേരില് ജോബ് ലിംക ബുക് ഓഫ് വേള്‍ഡ്‌ റക്കോര്ഡില് ഇടം നേടിയിട്ടുമുണ്ട്. ഈ കഴിവുതന്നെയാണ്‌ ജോര്‍ദിയ്‌ക്കും സഹോദരങ്ങള്‍ക്കും പ്രചോദനമാകുന്നത്‌.

ജോര്‍ദിയുടെ പ്ലസ്‌ടുക്കാരനായ അനുജന്‍ ജാക്‌സ്‌ ജോബ്‌ പൊട്ടാസും സഹോദരി ആറാംക്ലാസുകാരി ജമൈമ ജോബും ഇങ്ങനെ വാക്കുകളും വാചകങ്ങളും തിരിച്ചുപറയാന്‍ കഴിവുള്ളവരാണ്‌. ജോബ്‌ വാക്കും വാചകങ്ങളും മാത്രമല്ല സിനിമാ ഗാനങ്ങള്‍ വരെ ഒരു വരിപോലും വിടാതെ തിരിച്ച്‌ പാടി ആളുകളെ വിസ്‌മയിപ്പിക്കാറുണ്ട്‌.

വാചകങ്ങളിലെയും വാക്കുകളിലെയും അക്ഷരങ്ങളുടെ എണ്ണം പെട്ടന്ന്‌ പറയാനുള്ള തന്റെ കഴിവ്‌ ലിംക ബുക്‌ ഓഫ്‌ വേള്‍ഡ്‌ റക്കോര്‍ഡ്‌സ്‌ അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ജോര്‍ദിയിപ്പോള്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്‌കൂളുകളിലും കോളെജുകളും ഇതിനകം തന്നെ ജോര്‍ദി തന്റെ കഴിവ്‌ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+