കാമസൂത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കാര്‍ ഡിസൈനിങ്ങ്
അഹമ്മദാബാദ്: വാത്സ്യയായന്റെ കാമസൂത്ര കിടക്കയില്‍ മാത്രമല്ല കാര്‍ ഡിസൈനിങ്ങിലും. അഹമ്മദാബാദിലെ ദേശീയ ഡിസൈന്‍ ഇന്‍സിസ്‌റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളായ രമേഷ് ഗൗണ്ടും കൂട്ടുകാരുമാണ് കാമസൂത്രയും വാസ്‌തുവിദ്യയില്‍ നിന്നുമൊക്കെ പ്രചോദനമുള്‍ക്കൊണ്ട് കാറുകള്‍ ഡിസൈന്‍ ചെയ്‌തത്.
ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഇറ്റലിയിലെ പിനിന്‍ഫറിനയിലാണ് ഇവര്‍ ഇന്ത്യന്‍ ശൈലിയില്‍ കാറുകള്‍ ഡിസൈന്‍ ചെയ്‌തത്. ഇന്ത്യയുടെ പരിസ്ഥിതിയ്‌ക്ക് ഇണങ്ങുന്ന ആഡംബര കാറുകള്‍ രൂപം നല്‌കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ കാമകലയില്‍ ലോകത്തിന് ഇന്ത്യയുടെ മഹത്തായ സംഭാവനയായ കാമസൂത്രയെക്കുറിച്ചാണ് ഓര്‍മ്മ വന്നതെന്ന് രമേഷ് ഗൗണ്ട് പറഞ്ഞു.
കാമമെന്ന വികാരത്തിന്റെ ശക്തിയില്‍ രണ്ടു വസ്‌തുക്കള്‍ ഒരുമിച്ച് ചേരുകയും ഒരേ ലക്ഷ്യത്തിലേക്കു കുതിയ്‌ക്കുകയും ചെയ്യുന്നു. കാമസൂത്ര പഠിച്ചതിനു ശേഷം എന്റ മനസ്സില്‍ ഉരുത്തിരിഞ്ഞ ഈ തീം കാര്‍ ഡിസൈനിങ്ങിനായി ഉപയോഗിക്കുകയായിരുന്നു ഗൗണ്ട് ഡിസൈന്‍ ചെയ്‌ത കാറുകള്‍ക്ക് ബൈക്കിനോടാണ് സാദ്യശ്യം കൂടുതലുള്ളത്.
ഇന്ത്യന്‍ വാസ്‌തു ശില്‍പ രീതിയാണ് ഡിസൈനിങ്ങില്‍ പങ്കെടുത്ത നീരവ് പഞ്ചല്‍ അവലംബിച്ചത്. അഹമ്മദാബാദിലെ പ്രശസ്‌തമായ മോസ്‌ക്കായിരുന്നു പഞ്ചലിന്റെ പ്രചോദനം.
കാറിന്റെ മുകള്‍തട്ട് മോസ്‌ക്കിനോട് രൂപ സാദൃശ്യമുണ്ട്. ഇന്ത്യന്‍ നിരത്തുകളിലെ രത്‌നമായി താന്‍ ഡിസൈന്‍ ചെയ്‌ത കാറുകള്‍ മാറുമെന്നാണ് പഞ്ചല്‍ വിശ്വസിയ്‌ക്കുന്നത്.
ശംഖിന്റെ രൂപവും ആകൃതിയുമാണ് ഡിസൈനിങ്ങില്‍ പങ്കെടുത്ത ശൈലേന്ദ്ര പെറ്റ്‌വാളിന് ഡിസൈനിങ്ങില്‍ കടം കൊണ്ടത്. ഡ്രൈവറിന്റെ തൊട്ടടുത്തുള്ള സീറ്റ് 180 ഡിഗ്രി വരെ ചരിയ്‌ക്കാനാകുമെന്നും വീട്ടിലെ സ്വീകരണ മുറിയിലിരിയ്‌ക്കുന്ന അനുഭവം ഇതിലൂടെ ലഭിയ്‌ക്കുമെന്നും ഈ വിദ്യാര്‍ഥി പറയുന്നു.












Click it and Unblock the Notifications