പാര്‍ലമെന്റില്‍ എന്‍ഡിഎ അംഗങ്ങള്‍ മൗനവ്രതമാചരിയ്ക്കുന്നു
ദില്ലി: ലോക്‌സഭ തടസ്സപ്പെടുത്തിയ സംഭവത്തില്‍ 32 പ്രതിപക്ഷ അംഗങ്ങളുടെ പേരില്‍ അച്ചടക്ക നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്‌ത സ്‌പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ അംഗങ്ങള്‍ തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ മൗനവ്രതമാചരിയ്‌ക്കും.
മൗനവ്രതമാചരിയ്‌ക്കുന്ന കാര്യം സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ എന്‍ഡിഎ അറിയിച്ചിട്ടുണ്ട്.
സഭയില്‍ ഇന്നു നടക്കുന്ന ഒരു ചര്‍ച്ചയിലും എന്‍ഡിഎ അംഗങ്ങള്‍ പങ്കെടുക്കില്ല. സ്‌പീക്കറുടെ നടപടിയില്‍ എന്‍ഡിഎയുടെ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന് നാളെ യോഗം ചേര്‍ന്ന് തീരുമാനിയ്‌ക്കും.
ഒബിസി സംവരണ ബില്‍ പോലുള്ള പ്രധാന ബില്ലുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് എന്‍ഡിഎ അംഗങ്ങള്‍ സഭയില്‍ മൗനവ്രതം അനുഷ്‌ഠിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications