പൊലീസ് നോക്കിനില്‍ക്കെ 6വയസ്സുകാരനെ അടിച്ചുകൊന്നു
ബറാംപൂര്‍: മൂന്ന് പൊലീസുകാര്‍ നോക്കിനില്‍ക്കേ ആറുവയസ്സുകാരനെ അയലല്‍വാസിയായ യുവാവ് അടിച്ചുകൊന്നു. പഞ്ചിമബംഗാളിലെ മുര്‍ഷിദബാദില്‍ ചോവദില്‍പര ഗ്രാമത്തിലാണ് സംഭവം നടന്നത്.
റഫീഖ് ഷെയ്‌ഖ്(25) പിതാവിനെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ഹരിഹരപുര പൊലീസ് സ്റ്റേഷനിലെ മൂന്ന് കോണ്‍സ്‌റ്റബിള്‍മാര്‍ ആയാളുടെ വീട്ടിലെത്തി.
പൊലീസിനെക്കണ്ട് ദേഷ്യം വന്ന റഫീഖ് വീടിന് പുറത്തിറങ്ങി. അപ്പോള്‍ അയാള്‍ മുന്നില്‍ക്കണ്ടത് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന അയല്‍വീട്ടിലെ ആറുവയസ്സുകാരനായ കുട്ടിയെയാണ്. പിന്നെ ഒരു വടികൊണ്ട് റഫീഖ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിയ്‌ക്കുകായിരുന്നു.
കുട്ടിയെ തല്ലുന്നത് തടയണമെന്ന് അയല്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നോക്കിനില്‍ക്കുകയാണ് ചെയ്‌തത്. കുട്ടി മരിച്ചതിന്‌ശേഷം ഓടി രക്ഷപ്പെട്ട റഫീഖിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.
സംഭവത്തെത്തുടര്‍ന്ന് പരിസരവാസികളായ സ്‌ത്രീകള്‍ പൊലീസിന്റെ രണ്ട് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. സംഭവം നോക്കിനിന്ന മൂന്നു പൊലീസുകാരെയും ജില്ലാ പൊലീസ് അധികൃതര്‍ സസ്‌പെന്റ് ചെയ്‌തു.


Click it and Unblock the Notifications