എംപിമാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ശുപാര്‍ശ പിന്‍വലിച്ചു
ദില്ലി: സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ എംപിമാരുടെ നടപടി പ്രിവിലേജ് കമ്മിറ്റിയ്‌ക്ക് വിട്ടത് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പിന്‍വലിച്ചു.
കഴിഞ്ഞ ഏപ്രില്‍ 24ന് സഭാ സമ്മേളനം തടസ്സപ്പെടുത്തിയ എംപിമാരുടെ നടപടിയാണ് സ്‌പീക്കര്‍ പ്രവിലേജ് കമ്മിറ്റിയ്‌ക്ക് വിട്ടിരുന്നത്.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ചേര്‍ന്ന സര്‍വകക്ഷി നേതാക്കാന്‍മാരുടെ യോഗത്തിലാണ് എംപിമാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിയ്‌ക്കാന്‍ സ്‌പീക്കര്‍ തയാറായത്.
വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയും നോട്ടീസ് പിന്‍വലിയ്‌ക്കണമെന്ന് സ്‌പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു.
തടസം കൂടാതെ സഭ നടത്തിക്കൊണ്ടു പോകാമെന്ന് ഇരുവരും ഉറപ്പു നല്‌കുകയും ചെയ്‌തിട്ടുണ്ട്.
അച്ചടക്ക നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്‌ത സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ അംഗങ്ങള്‍ തിങ്കളാഴ്‌ച രാവിലെ മുതല്‍ സഭയില്‍ മൗനവ്രതം അനുഷ്‌ഠിയ്‌ക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെ ഉച്ചയ്‌ക്ക് വിവിധ വനിത സംഘടനകള്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രകടനം നടത്തി. വനിതാ ബില്‍ സഭയില്‍ അവതരിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ബില്‍ അവതരിപ്പിയ്‌ക്കുന്നതിനെപ്പറ്റി ക്യാബിനറ്റ് തിങ്കളാഴ്‌ച ചര്‍ച്ച ചെയ്യും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications