വീഡിയോഗെയിം പുതു തലമുറയെ വഴി തെറ്റിയ്ക്കും
ദില്ലി: അക്രമണോത്സുകമായ വീഡിയോ ഗെയിമുകളും കാറോട്ട മത്സരങ്ങളുമെല്ലൊം പുത്തന്‍ തലമുറയെ വഴി വഴി തെറ്റിയ്ക്കുമെന്ന് വിദഗ്‌ദ്ധര്‍.
ഇത്തരം ഗെയിമുകളില്‍ കാണുന്ന കഥാപാത്രങ്ങള്‍ താന്‍ തന്നെയാണ് കരുതുന്ന കുട്ടികള്‍ കച്ചവടക്കാരുടെ വലയിലകപ്പെടുകയാണ്. ഇതിലൂടെ നേട്ടമുണ്ടാക്കുന്നത് വന്‍കിട സോഫ്‌റ്റ് വെയര്‍ കമ്പനികളുമാണ്.
പല വിദേശ രാഷ്ട്രങ്ങളും തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിയ്‌ക്കാന്‍ ഇത്തരം ഗെയിമുകള്‍ കരുവാക്കുന്നുവെന്നും മനശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെട്ട വിദഗ്‌ദ്ധ സംഘം ചൂണ്ടിക്കാട്ടുന്നു.
വീഡിയോ ഗെയിമുകളില്‍ തുടര്‍ച്ചയായി മുഴുകുന്ന കുട്ടികളുടെ മനസ്സില്‍ മറ്റു കാര്യങ്ങള്‍ക്കൊന്നും സ്ഥാനമുണ്ടാകില്ല. ഇവരുടെ ചിന്തകളിലെപ്പോഴും യുദ്ധവും കാറോട്ടവുമൊക്കെയായിരിക്കും ഉള്ളതെന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലെ മനശാസ്‌ത്രജ്ഞനായ റോമ കുമാര്‍ പറയുന്നു.
ഈയിടെ ഒരു അമേരിക്കന്‍ കമ്പനി പുറത്തിറക്കിയ ക്രൈസിസ് എന്ന വീഡിയോ ഗെയിമില്‍ അമേരിക്കന്‍ സേനയും ഉത്തര കൊറിയയുമായുള്ള യുദ്ധമാണ് ആവിഷ്‌ക്കരിച്ചിരിയ്‌ക്കുന്നത്.
ഇതില്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി അമേരിക്കയെയും ശക്തി കുറഞ്ഞ രാജ്യമായി കൊറിയയേയും ചിത്രീകരിച്ചിരിയ്‌ക്കുന്നത്. ഇതിലൂടെ അമേരിക്ക സൂപ്പര്‍ പവറായ രാജ്യമാണെന്ന ചിന്ത കുട്ടികളില്‍ വളര്‍ന്നു വരും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം മികച്ച വീഡിയോ ഗെയിം കളിക്കാരനെ കണ്ടെത്താന്‍ മത്സരം സംഘടിപ്പിയ്‌ക്കുന്നുണ്ട്. ഇതിലേക്ക് തെരഞ്ഞെടുത്ത അഞ്ച് കളികളില്‍ ഒന്നാണ് ക്രൈസിസ്. ഇന്ത്യന്‍ വീഡിയോ ഗെയിം രംഗത്ത് ടൂര്‍ണമെന്റ് പുതിയ വിപ്ലവം സൃഷ്ടിയ്ക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications