ഭക്ഷ്യസുരക്ഷാ പദ്ധതി: മുന്നണിയോഗത്തിലും തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: ജനകീയ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ നിലനില്‍ക്കന്ന സിപിഎം-സിപിഐ തര്‍ക്കം എല്‍ഡിഎഫ് യോഗത്തിലും പരിഹരിക്കാന്‍ സാധിച്ചില്ല.
പദ്ധതി നടപ്പാക്കുന്നന് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായഭിന്നത് മന്ത്രിസഭായോഗത്തില്‍ പരിഹരിക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഇടതുമുന്നണിയോഗത്തിന്റെ പരിഗണനയ്‌ക്കെത്തിയത്. എന്നാല്‍ തര്‍ക്ക പ്രശ്‌നങ്ങളില്‍ സ്വീകാര്യമായ പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അടുത്ത എല്‍ഡിഎഫ് യോഗത്തിന്റെ പരിഗണനിയ്‌ക്കായി നീട്ടിക്കൊണ്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു.
കൃഷി വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കന്ന രീതിയില്‍ പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നാതാണ് തീരുമാനമെടുക്കുന്നതിനുള്ള പ്രധാന തടസ്സമായത്. ഇതോടെ കേന്ദ്രാവിഷ്‌കൃത ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നത് അനിശ്ചിതമായി നീളുകയാണ്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഈവിഷയം വീണ്ടും പരിഗണിയ്‌ക്കും. മെയ് 20,21തിയതികളിലാണ് അടുത്ത യോഗം.
പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച പ്രതിസന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷമായ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയ്‌ക്ക് പ്രത്യേകം പണം അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് കടുത്ത നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്ന സിപിഎമ്മിന്റെ അഭിപ്രായവും സിപിഐയ്‌ക്ക് സ്വീകാര്യാമായില്ല. തുടര്‍ന്ന് പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച് രണ്ട് മന്ത്രി സഭായോഗങ്ങളില്‍ സിപിഎമ്മും സിപിഐയും കൊമ്പു കോര്‍ത്തിരുന്നു.
മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായി മുഖ്യമന്ത്രിയെയും കണ്‍വീനറായി കൃഷിമന്ത്രിയെയും നിയോഗിച്ച് പ്രശ്‌നം ഒഴിവാക്കണമെന്നും മന്ത്രിസഭാ ഉപസമിതിയുടെ പേര് മന്ത്രിസഭാ സമിതിയെന്നാക്കിമാറ്റി മുഖ്യമന്ത്രിയെ അധ്യക്ഷനാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് യോഗത്തിലുണ്ടായിരുന്ന നേതാക്കള്‍ പല റൗണ്ട് സംസാരിച്ചിട്ടും സിപിഎം സിപിഐ നേതാക്കള്‍ തങ്ങളുടെ മുന്‍നിലപാടുകളില്‍ നിന്നും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായില്ല.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ നടത്തിപ്പ് ഉള്‍പ്പെടെ യോഗത്തിന്റെ അജണ്ഡയിലുണ്ടായിരുന്ന വിഷയങ്ങളില്‍ ഒന്നില്‍പ്പോലും തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications