കെടിഡിഎഫ്സിയുടെ വായ്പാ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയ്‌ക്ക് വായ്‌പ നല്‍കുന്നതുമായി ബന്ധപ്പെട്ട് കെടിഡിഎഫ്‌സി മുന്നോട്ടുവച്ച എല്ലാ നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
വായ്‌പാ പ്രശ്‌നത്തില്‍ കെഎസ്‌ആര്‍ടിസി, കെടിഡിഎഫ്‌സി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്‌ആര്‍ടിസി യിലെ ഒരു തസ്‌തികയും വെട്ടിക്കുറയ്‌ക്കില്ല. തസ്‌തിക വെട്ടിക്കുറയ്‌ക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ കെടിഡിഎഫ്‌സി ഇടപെടേണ്ടതില്ല.
കെഎസ്‌ആര്‍ടിസി യുടെ പ്രവര്‍ത്തനം ലാഭകരമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
കെഎസ്‌ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വായ്‌പ എടുക്കുന്നകാര്യം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും- അദ്ദേഹം അറിയിച്ചു
വായ്‌പ ലഭ്യമാക്കുമ്പോള്‍ എല്ലാ സ്ഥാപനങ്ങളും നിബന്ധനകള്‍ വയ്‌ക്കാറുണ്ട്. അതിനാല്‍ കെടിഡിഎഫ്‌സി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications