Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്‌ടുക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ചാവക്കാട്‌: പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പലയിടത്തുവച്ചു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ അവിയൂര്‍ പുതുകായില്‍ അലിക്കുട്ടി(28)യ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു.

എടക്കര സ്വദേശിയായ പെണ്‍കുട്ടി കുന്നംകുളം മജിസ്‌ട്രേട്ട്‌ മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. ഇയാളിപ്പോള്‍ ഒളിവിലാണെന്ന്‌ പൊലീസ്‌പറഞ്ഞു. മാര്‍ച്ച്‌ മൂന്നിനാണ്‌ അകലാടുള്ള ബന്ധുവിട്ടില്‍ കല്യാണം നടക്കുന്നതിനിടയില്‍ അലിക്കുട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌. ഈ കുട്ടി കുറച്ചുനാളായി അലിക്കുട്ടിയുമായി പ്രണയത്തിലായിരുന്നുവത്രേ

ആഴ്‌ചകളോളം വിവിധ സ്ഥലങ്ങളിലായി താമസിച്ച്‌ പീഡിപ്പിച്ചു. മണ്ണൂത്തിയിലെ ഒരു വീട്ടില്‍ പൊലീസുകാരനുള്‍പ്പെടെയുള്ളവര്‍ക്ക്‌ കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്‌. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി രക്ഷപ്പെട്ട്‌ വടകരയിലുള്ള ഉമ്മയുടെ വീട്ടില്‍ എത്തുകയായിരുന്നു. പിന്നീട്‌ വടക്കേക്കാട്‌ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരായി. വൈദ്യപരിശോധനയ്‌ക്കുശേഷം കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

വടകരയിലുള്ള വീട്ടിലാണ്‌ ഉമ്മയും മൂന്നുമക്കളും താമസിച്ചിരുന്നത്‌. പെണ്‍കുട്ടിയെ കാണാതാകുന്നതിന്‌ കുറച്ചുദിവസം മുമ്പാണ്‌ അവിയൂരിലെ ഉപ്പയുടെ വീട്ടില്‍ എത്തിയത്‌.

അവിയൂരില്‍ കാര്‍ ഡ്രൈവറായ അലിക്കുട്ടി വയനാട്ടില്‍ ഒന്നിലേറെ വിവാഹം കഴിച്ച്‌ ആഭരണവുമായി മുങ്ങിയതായി വിവരം ലിഭിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാള്‍ നിരവധി ക്രിമിനല്‍കേസുകളിലും പ്രതിയാണ്‌.

മറ്റാരെങ്കിലും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ കേസ്‌ അന്വേഷിക്കുന്ന ചാവക്കാട്‌ സിഐ പിഎ ശിവദാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+