സ്വാശ്രയ കോളെജുകള്‍ എന്തുമാകാമെന്ന നിലപാടില്‍; വിഎസ്
കോട്ടയം: ഉന്നത വിദ്യാഭ്യാസ കച്ചവടത്തിന് ജുഡീഷ്യറിയുടെ അംഗീകാരം ലഭിച്ചതോടെ സ്വാശ്രയ കോളെജുകള്‍ക്ക് എന്തുമാകാമെന്ന നിലപാടിലാണെന്ന് മുഖ്യമന്ത്രി
പ്രസ്‌താവിച്ചു.
സ്വാശ്രയ കോളെജുകള്‍ തോന്നിയ പോലെയാണ് പ്രവര്‍ത്തിയ്‌ക്കുന്നത്. എംജി സര്‍വകലാശാലയുടെ കീഴിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടു വരുന്നത്.
കോട്ടയത്ത് എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്റെ രജത ജൂബിലിയാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലി ചെയ്യുന്നതിന് ശമ്പളം നല്‌കുന്നുണ്ടെന്ന കാര്യം ജീവനക്കാര്‍ മറക്കരുത്. ജീവനക്കാരുടെ പ്രമോഷനും ലീവും ആനുകൂല്യങ്ങളും ചര്‍ച്ച ചെയ്യുന്ന വേദിയായി മാത്രം സംഘടനകള്‍ മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications