നര്‍ഗീസ് ചുഴലിക്കൊടുങ്കാറ്റ്: മ്യാന്‍മറില്‍ 351 മരണം
യാങ്കൂണ്‍: മ്യാന്‍മറില്‍ കനത്ത നാശം വിതച്ച നര്‍ഗീസ് ചുഴലിക്കൊടുങ്കാറ്റില്‍ 351 പേര്‍ കൊല്ലപ്പെട്ടു.
മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ രണ്ടു നഗരങ്ങള്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. യാങ്കൂണിലും ഐരാവതി നദീ തടത്തിലൂമാണ് കാറ്റ് ദുരിതം വിതച്ചത്. വാര്‍ത്താവിനിമയ ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ദുരന്തത്തെക്കുറിച്ച് വ്യക്തമായ ചിത്രം ഇനിയും ലഭിച്ചിട്ടില്ല.
കയൈക്ക്, ലാപ്പുട്ട തുടങ്ങിയ പട്ടണങ്ങളാണ് കാറ്റില്‍ തകര്‍ന്ന് തരിപ്പണമായത്. 20,000 വീടുകള്‍ ഇവിടങ്ങളില്‍ മാത്രം നശിച്ചു.
യാങ്കൂണ്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നാല് കപ്പലുകള്‍ കാറ്റില്‍ മുങ്ങി. കടപുഴകിയ മരങ്ങള്‍ക്കടിയില്‍പ്പെട്ടും മറിഞ്ഞു വീണ കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടുമാണ് ഭൂരിപക്ഷമാളുകളും കൊല്ലപ്പെട്ടത്.
പട്ടാള ഭരണത്തിന്റെ കര്‍ശന നിയന്ത്രണമുള്ളതിനാല്‍ സുരക്ഷ പ്രവര്‍ത്തകര്‍ക്ക് ദുരന്തമുണ്ടായ ഉള്‍പ്രദേശങ്ങളില്‍ ഇനിയും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.
മെയ് 10ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദുരന്തമുണ്ടായിരിക്കുന്നത്. നര്‍ഗീസ് ചുഴലിക്കാറ്റ് മ്യാന്‍മാര്‍ തീരത്തെത്തുമെന്ന് കാലാവസ്ഥ വിഭാഗം വെള്ളിയാഴ്‌ച മുന്നറിയിപ്പ് നല്‌കിയിരുന്നു.
ഇന്ത്യയില്‍ കനത്ത വേനല്‍മഴയടക്കമുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കിടയാക്കിയ ശേഷമാണ് നര്‍ഗീസ് മ്യാന്‍മാറിലെത്തിയത്.












Click it and Unblock the Notifications