Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വഭാവ ദൂഷ്യം; ആത്മീയ നേതാവ് അറസ്റ്റിലായി

Prakashanand Saraswatiന്യൂയോര്‍ക്ക്‌: ടെക്‌സാസിലെ ഹിന്ദു ആത്മീയനേതാവിനെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്‌തു. ബര്‍സാനധാം ഹിന്ദു സെന്ററിന്റെ സ്ഥാപകന്‍ പ്രകാശാനന്ദസരസ്വതിയാണ്‌ കുട്ടികളോട്‌ അപമര്യാദയായി പെരുമാറിയതിന്‌ അറസ്റ്റിലായത്‌.

ഇദ്ദേഹത്തെ പിന്നീട്‌ പത്ത്‌ ലക്ഷം ഡോളര്‍ (ഏതാണ്ട്‌ നാലരക്കോടി രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട്‌ 1993-96 കാലഘട്ടത്തില്‍ പ്രകാശാനന്ദ അപമര്യാദയായി പെരുമാറിയതായാണ്‌ കേസ്‌. ബര്‍സാനധാം അധികൃതര്‍ ഇത്‌ നിഷേധിച്ചിട്ടുണ്ട്‌.

പത്തുവര്‍ഷം മുമ്പ്‌ നടന്നതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ച്‌ ഇപ്പോള്‍ ആരോപണമുയരുന്നതിനെ അവര്‍ ചോദ്യം ചെയ്യുന്നു. യൂറോപ്പിലെ വൈദ്യപരിശോധന കഴിഞ്ഞു മടങ്ങുന്ന വഴി വാഷിങ്‌ടണിലെ ഡാലസ് വിമാനത്താവളത്തില്‍വെച്ചാണ്‌ പ്രകാശാനന്ദയെ അറസ്റ്റ്‌ ചെയ്‌തത്‌.

ശ്രീസ്വാമിജി എന്ന്‌ അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്ന പ്രകാശാനന്ദസരസ്വതി 1929ല്‍ ഇന്ത്യയിലാണ്‌ ജനിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+